ഇന്ത്യ – സൌദി ‘നിക്ഷേപ പാലം’ തുറക്കാൻ നീക്കം

Date:

Share post:

തീർപ്പാക്കാത്ത ഉഭയകക്ഷി നിക്ഷേപ പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും നിക്ഷേപകർക്ക് സൗകര്യമൊരുക്കുന്നതിനുമായി ഇന്ത്യയും സൗദി അറേബ്യയും കൈകോർക്കുന്നു. നിക്ഷേപകരെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ ‘നിക്ഷേപ പാലം’ തുറക്കാനാണ് നീക്കം.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് മേഖലയുടെ ചുമതലയുള്ള സെക്രട്ടറി ഡോ. ഔസാഫ് സയീദും സൗദി അറേബ്യയുടെ അന്താരാഷ്‌ട്ര പങ്കാളിത്ത ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് അൽ ഹസ്‌നയും തമ്മിൽ റിയാദിൽ നടന്ന കൂടിക്കാഴ്ചയിലാണ് ബന്ധപ്പെട്ട ചർച്ചകൾ നടന്നത്. ഉഭയകക്ഷി നിക്ഷേപ കൈമാറ്റത്തിനുള്ള അവസരങ്ങളെക്കുറിച്ച് ഇരുവരും വിശദമായി സംസാരിച്ചു.

സൗദി അറേബ്യൻ വിദേശകാര്യ ഉപമന്ത്രി വലീദ് ബിൻ അബ്ദുൾ കരീം എൽ ഖെരീജി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയർന്ന തലത്തിലുള്ള ബന്ധങ്ങൾ പോസിറ്റീവായി വിലയിരുത്തി. ഡോ. സയീദും സൗദി സെൻ്റർ ഫോർ ഇൻ്റർനാഷണൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പിൻ്റെ പ്രസിഡൻ്റും സിഇഒയുമായ ഡോ. ഫൈസൽ അൽ സുഗൈറും എസ്പിസിയുടെ സാമ്പത്തിക, നിക്ഷേപ സമിതിയുടെ കീഴിലുള്ള പുരോഗതി അവലോകനം ചെയ്തു.

പുനരുപയോഗ ഊർജം, ഗ്രിഡ് കണക്റ്റിവിറ്റി, ഫാർമസ്യൂട്ടിക്കൽസ്, ഭക്ഷ്യസുരക്ഷ, വിവരസാങ്കേതികവിദ്യ, ഫിൻടെക്, ജലവിഭവം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ കമ്മിറ്റിക്ക് കീഴിൽ കണ്ടെത്തിയ മുൻഗണനാ അവസരങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി ഇന്ത്യൻ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...