യുഎഇ ഭരണ നേതാക്കളുടെ ചിത്രങ്ങൾ അച്ചടിച്ച സ്വർണ്ണ, വെള്ളി നാണയങ്ങളുടെ പുതിയ പരമ്പര ദുബായിൽ അനാച്ഛാദനം ചെയ്തു. കഴിഞ്ഞ 50 വർഷത്തെ യുഎഇയുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായാണ് നാണയം പുറത്തിറക്കിയത്.
യുഎഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക ഡിസൈനുകളാണ് നാണയങ്ങളിൽ ഉളളത്. ആഗോള സാംസ്കാരിക കേന്ദ്രമെന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ലൂവ്രെ അബുദാബിയുടെ ചിത്രവും ഒരു നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
ചെക്ക് റിപ്പബ്ലിക്കിൻ്റെ സെൻട്രൽ ബാങ്കിലേക്കുള്ള കറൻസി നാണയങ്ങളുടെ ഔദ്യോഗിക വിതരണക്കാരായ ചെക്ക് മിൻ്റുമായി സഹകരിച്ചാണ് പ്രത്യേക നാണയങ്ങൾ പുറത്തിറക്കിയത്. റമദാൻ മാസത്തിനുശേഷം നാണങ്ങൾ ആളുകൾക്ക് ലഭ്യമാകും. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെൻ്ററാണ് നാണയങ്ങളുടെ വിനിമയ ചുമതല നിർവഹിക്കുന്നത്.