സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ബൈക്കിലെ ബോക്സുകൾ സംബന്ധിച്ച് പുതിയ നിർദേശങ്ങളുമായി അബുദാബി പൊലീസ്. ഏഴ് സുരക്ഷാ മാനദണ്ഡങ്ങൾ ആണ് നിർദേശിച്ചിരിക്കുന്നത്. ഡെലിവറി ബൈക്ക് ഓടിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ നിർദേശങ്ങൾ.
▪️ബൈക്കിൽ സ്ഥാപിക്കുന്ന ബോക്സുകൾ അമ്പത് സെന്റിമീറ്റർ നീളവും വീതിയും ഉള്ളവയായിരിക്കണം.
▪️മുന്നിൽനിന്ന് തുറക്കാൻ കഴിയണം.
▪️ബോക്സിന്റെ വശങ്ങളിൽ റിഫ്ലക്ടർ വേണം.
▪️പെട്ടികൾ ഫൈബർ ഗ്ലാസ് കൊണ്ട് നിർമിച്ചവയായിരിക്കണം.
▪️ബോക്സിന് മൂർച്ചയുള്ള വശങ്ങൾ ഉണ്ടാകാൻ പാടില്ല.
▪️ബോക്സുകൾ ബൈക്ക് ഓടിക്കുന്നയാളിന് മുന്നിൽ സൈഡിലോ പിൻസീറ്റിലോ ആണ് വെയ്ക്കേണ്ടത്.
▪️ബോക്സിലെ എഴുത്തുകൾ 20 മീറ്റർ അകലെനിന്ന് കാണാൻ കഴിയണം.
ബാക്ക്പാക്ക് ആയി ഡ്രൈവർ പിന്നിൽ തൂക്കുന്ന ബോക്സുകൾക്ക് ദുബായിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇവ ഡെലിവറി ജീവനക്കാർക്ക് സുരക്ഷിതമല്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ദുബായിൽ വിലക്കിയത്. ഇപ്പോൾ അബുദാബിയും അതുപോലെ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
Good discussion