ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും മുംബൈ അധോലോകത്തിൻ്റെ ഭീഷണി. അധോലോക നേതാവിൻ്റെ ഭീഷണി എത്തിയതിനെ തുടർന്ന് ബാന്ദ്രയിലെ സൽമാൻ ഖാൻ്റെ വസതിക്ക് പുറത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
പഞ്ചാബി പോപ്പ് ഗായകന് സിദ്ധുമൂസെവാലയെ കൊലപ്പെടുത്തിയ കേസില്‍ ബതിന്ദ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്ണോയിയുടേതാണ് ഭീഷണി. സൽമാൻ ഖാനെ വധിക്കുകയാണ് ജീവിത ലക്ഷ്യമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിഷ്ണോയിയുടെ ഗുണ്ടാസംഘം സൽമാന് ഭീഷണി സന്ദേശം അയക്കുകയായിരുന്നു. ഇമെയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഇതോടെ സല്‍മാന്‍ഖാന്റെ അനുയായികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് സൽമാൻ്റെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയത്.
ലോറന്‍സ് ബിഷ്ണോയിയുടെ കൂട്ടാളിയായ ഗോള്‍ഡി ഭായ് എന്ന ഗോള്‍ഡി ബ്രാറിന് സല്മാന് ഖാനെ നേരിട്ട് കണ്ട് സംസാരിക്കണമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. രോഹിത് ഗാര്‍ഗ് എന്നയാളുടെ ഐഡിയില്‍ നിന്നാണ് ഇമെയിൽ സന്ദേശം എത്തിയത്.
1998ൽ സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവമാണ് പുതിയ ഭീഷണിക്ക് പിന്നിലെന്നും സൂചനയുണ്ട്. സല്മാന് കൃഷ്ണമൃഗത്തെ വേട്ടയാടിയതിൽ ബിഷ്ണോയി സമുദായത്തിൻ്റെ രോഷം അടങ്ങിയില്ലെന്നാണ് ലോറന്‍സ് ബിഷ്ണോയുടെ വാക്കുകൾ. പുതിയ വിവാദങ്ങൾ ഉയർത്താനുളള ആസൂത്രിത നീക്കമാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്.