സർക്കാർ സ്ഥാപനങ്ങളും അന്താരാഷ്ട്ര കോർപ്പറേഷനുകളും സ്വകാര്യ മേഖലയും തമ്മിലുള്ള വിശാല സഹകരണത്തിലൂടെ ഡിജിറ്റൽ വളർച്ച ത്വരിതപ്പെടുത്തുന്നതിനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുമുള്ള പദ്ധതികൾ ദുബായ് മുൻകൂട്ടി വികസിപ്പിക്കുകയാണെന്ന് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്. വിവിധ മേഖലകളുടെ ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായുടെ സ്ഥാനം ശക്തിപ്പെടുത്തുകയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ദർശനങ്ങൾ നടപ്പാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും ശൈഖ് ഹംദാൻ വ്യക്തമാക്കി.
ഫ്യൂച്ചർ ടെക്നോളജി ഡെവലപ്മെൻ്റ് ആൻഡ് ഡിജിറ്റൽ എക്കണോമിക്ക് വേണ്ടിയുള്ള ഹയർ കമ്മിറ്റിയുടെ രണ്ടാം യോഗത്തിലാണ് ഷെയ്ഖ് ഹംദാൻ ഇക്കാര്യം പറഞ്ഞത്. ആഗോള പ്രവണതകളും ദുബായുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിൻ്റെ വികസനവും യോഗത്തിൽ പ്രധാന ചർച്ചയായി. പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ദുബായുടെ ഡിജിറ്റൽ സന്നദ്ധതയും ഉയർന്ന ഇന്റർനെറ്റ് ഉപയോഗ നിരക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികളും യോഗം വിലയിരുത്തി.
യോഗത്തിൽ ഡിജിറ്റൽ മേഖലയിലെ സമീപകാല മുന്നേറ്റങ്ങളും വിലയിരുത്തി. വെല്ലുവിളികളെ അതിജീവിക്കാനും ദുബായ് ഇക്കണോമിക് ഡെവലപ്മെൻ്റ് കോർപ്പറേഷൻ്റെ (ഡിഇഡിസി) പദ്ധതികൾക്ക് അനുസൃതമായി മെറ്റാവേർസ് സ്ട്രാറ്റജി ഡിഇഡിസി നടപ്പാക്കാനുംയ യോഗത്തിൽ തീരുമാനമായി. അടുത്ത 10 വർഷത്തിനുള്ളിൽ ദുബായ് സമ്പദ്വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കുക, ലോകത്തെ മികച്ച മൂന്ന് നഗരങ്ങളിൽ ഒന്നായി മാറുക എന്നീ അജണ്ടകളാണ് ഡിഇഡിസയുടെ സാമ്പത്തിക അജണ്ട D33 മുന്നോട്ട് വച്ചിട്ടുളളത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കണോമി, റിമോട്ട് വർക്ക് ആപ്ലിക്കേഷനുകൾ എന്നിവയുടെ സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലാമ, ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽ മർറി, ഹമദ് ഉബൈദ് അൽ മൻസൂരി, ദുബായ് ഡിജിറ്റൽ അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. ഖൽഫാൻ ബെൽഹൗൾ, ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ സി.ഇ.ഒ. അഹമ്മദ് ബിൻ ബയാത്, ദുബായ് ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി വൈസ് ചെയർമാൻ ഡോ. ദുബായ് ഡെവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറലും ടീകോം ഗ്രൂപ്പ് ചെയർമാനുമായ മാലെക് അൽ മാലെക്, ഡോ. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്സി) സിഇഒ ആരിഫ് അമീരി,എന്നിവരും യോഗത്തിൽ പങ്കെടുത്തു.