ബയോമെട്രിക്സ് സംവിധാനത്തിലൂടെ കഴിഞ്ഞവർഷം കുറ്റകൃത്യങ്ങളിൽ പങ്കാളികളായ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞതായി ദുബായ് പൊലീസ്. 3200 കേസുകളിലാണ് ബയോമെട്രിക് സേവനം പ്രയോജനപ്പെട്ടതെന്നും പൊലീസ് വിശദീകരിച്ചു.
കുറ്റകൃത്യ ദൃശ്യങ്ങളിൽ നിന്നുള്ള തെളിവുകൾ വിശകലനം ചെയ്താണ് കുറ്റവാളികളെ കണ്ടെത്തുന്നത്.പ്രതികളുടെ വിരലടയാളം, നേത്ര അടയാളം, മുഖമുദ്ര, ശരീര ചലനം, ശരീരത്തിലെ അടയാളങ്ങൾ എന്നിവയെല്ലാം ഇതിനു സഹായകമാണ്. മുഖംമൂടി ധരിച്ച കുറ്റവാളികളെയും ബയോമെട്രിക്കിലൂടെ തിരിച്ചറിയാനാകുമെന്ന് പൊലീസ് വ്യക്തമാക്കി.
25ലേറെ ക്യാമറകൾ സ്ഥാപിച്ച തുരങ്കത്തിലൂടെ കുറ്റാരോപിതരെ കടത്തിവിട്ടാണ് പരിശോധന നടത്തുന്നത്. ഇവരുടെ ബയോമെട്രിക് ശേഖരിച്ച് വിശകലനം ചെയ്താണ് കുറ്റവാളികളെ കണ്ടെത്തുന്നത്.സംശയാസ്പദമായി പിടികൂടിയവരേയും ബയൊമെട്രിക് പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. തെളിവുകൾ ലഭ്യമായില്ലെങ്കിൽ ഇവരെ കുറ്റവിമുക്തരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.