ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട സമയ പരിധി മാർച്ച് 31 ന് അവസാനിക്കും. ഈ മാസം 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകുമെന്നാണ് ഇൻകം ടാക്സ് അധികൃതരുടെ മുന്നറിയിപ്പ്.
2022 മാർച്ചിൽ കാലാവധി അവസാനിച്ചിരുന്നെങ്കിലും ഈ മാസം 31വരെ പിഴയോടുകൂടി അവസരം നൽകിയിരുന്നു.1000 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. ഈ കാലാവധിയും അവസാനിക്കുകയാണ്.
എന്നാൽ എല്ലാ പ്രവാസികളേയും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നാലു വിഭാഗങ്ങളെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1961ലെ ഇൻകം ടാക്സ് ആക്ട് പ്രകാരമുള്ള എൻആർഐ പൌരൻമാർ,ഇന്ത്യൻ പൗരൻമാരല്ലാത്തവർ, 80 വയസ്സിന് മുകളിലുള്ളവർ, അസം, മേഘാലയ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലുള്ളവർ എന്നിങ്ങനെ നാല് വിഭാഗങ്ങളെയാണ് ഒഴിവാക്കിയത്.
അതേസയമം ഔദ്യോഗികമായി എൻആർഐകളല്ലാത്തവർ പാൻ കാർഡും ആധാർ കാർഡു തമ്മിൽ ബന്ധിപ്പിക്കേണ്ടിവരും. സന്ദർശക വിസയിലെത്തിയവരും രജിസ്റ്റർ ചെയ്യണമെന്നാണ് നിർദ്ദേശം. യൂസർ ഐഡിയും പാസ് വേഡും ജനന തീയതിയും നൽകി ഓൺലൈനായി കാർഡുകൾ ബന്ധിപ്പിക്കാനാകും. അല്ലാത്തപക്ഷം ഏപ്രിൽ ഒന്ന് മുതൽ പാൻ കാർഡുകൾ പ്രവർത്തന രഹിതമാകും.