ലോകത്തെ ആദ്യത്തെ റോബോട്ടിക് ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എമിറേറ്റ്സ് എയർലൈൻസ്. കുറഞ്ഞത് ആറ് ഭാഷകളെങ്കിലും സംസാരിക്കാൻ കഴിയുന്ന സാറയെന്ന കുഞ്ഞൻ റോബോട്ടാണ് ചെക്കിംഗിനായി എത്തുന്നത്.ചെക്ക് ഇൻ മുതൽ ഹോട്ടൽ ബുക്കിംഗ് വരെയുള്ള എല്ലാ കാര്യങ്ങളിലും സഹായിക്കാൻ കഴിയുന്നതാണ് പുതിയ സംവിധാനമെന്ന്ന എമിറേറ്റ്സ് അധികൃതർ സൂചിപ്പിച്ചു.
പൂർണ്ണമായും പ്രാദേശികമായി നിർമ്മിച്ചതാണാണ് ചെക് ഇൻ റോബോട്ടിക് സംവിധാനമെന്നും എമിറേറ്റ്സ് അധികൃതർ സൂചിപ്പിച്ചു.200ൽ അധികം റോബോട്ടുകളെ ചുരുക്കം വർങ്ങൾക്കകം വിമാനത്താവളങ്ങളിൽ അണിനിരത്താനാണ് നീക്കം. പുതിയ സാങ്കേതികവിദ്യകളുടെ സഹായം ഉപയോഗപ്പെടുത്തുകയാണെന്നും എമിറേറ്റ്സ് കമ്പനി വ്യക്താവ് പറഞ്ഞു.
വിമാനയാത്രയ്ക്ക് എത്തുന്നവർക്ക് സ്വയം ചെക് ഇൻ ഉൾപ്പെടെ നിർവഹിക്കാനും അവസരം ഒരുങ്ങും. യാത്രക്കാരുടെ ആവശ്യങ്ങൾ വർദ്ധിക്കുന്നത് അനുസരിച്ച് സേവനങ്ങളുടെ വ്യാപ്തിയും വേഗവും വർദ്ധിപ്പിക്കുകയാണ് എമിറേറ്റ്സ് എയർലൈൻസ്.