2024 ലക്ഷ്യമിട്ട് കേരളത്തിൽ വൻ പദ്ധതി പ്രഖ്യാപിക്കാൻ ബിജെപി

Date:

Share post:

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന 100 റാലികളടക്കം വിപുലമായ പദ്ധതികളുമായി ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്കുമായിരിക്കും മുൻതൂക്കം നൽകുക.

കേരളത്തിൽ ബിജെപി അടിത്തറ ഉറപ്പിക്കാൻ കേന്ദ്രസർക്കാർ വൻ പദ്ധതി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. രാജ്യത്തെ 60 ന്യൂനപക്ഷമണ്ഡലങ്ങൾ കണ്ടെത്തി പ്രത്യേക പ്രചാരണ പരിപാടികൾ നടത്തും. കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. മുതിർന്ന നേതാക്കളായ സുനിൽ ബൻസാൽ, വിനോദ് താവ്‌ഡെ, തരുൺ ചുഗ് എന്നിവരടങ്ങുന്ന സമിതി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

കേന്ദ്രസർക്കാർ പദ്ധതികൾ പ്രഖ്യാപിക്കാനും ഉദ്ഘാടനം ചെയ്യാനും ഈ വർഷം അവസാനത്തോടെ രാജ്യവ്യാപകമായി 100 റാലികൾ സംഘടിപ്പിക്കും. പാർട്ടിയ്ക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളിലും മേഖലകളിലും വിപുലമായ കേന്ദ്ര പദ്ധതികൾ പ്രഖ്യാപിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ, ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ 160 മണ്ഡലങ്ങൾക്ക് പ്രാധാന്യം നൽകും. സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടാകും പ്രചാരണപരിപാടികൾ. ന്യൂനപക്ഷവിഭാഗങ്ങൾ 30 ശതമാനത്തിലധികമുള്ള 10 സംസ്ഥാനങ്ങളിലെ 60 മണ്ഡലങ്ങൾ ന്യൂനപക്ഷമോർച്ച കണ്ടെത്തിയിട്ടുണ്ട്. ഇവിടെ കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷ പദ്ധതികൾ വിശദീകരിക്കും. സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളിൽ കൂടുതൽ നേതാക്കളെയും പ്രമുഖ വ്യക്തിത്വങ്ങളെയും പാർട്ടിയിലേക്ക് കൊണ്ടുവരും.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സീറ്റുകൾ ബിജെപി കണക്കുകൂട്ടുന്നുണ്ട്. കേരളത്തിനായി വ്യത്യസ്ത പ്രചാരണതന്ത്രം ആവിഷ്കരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസിനെയും ഇടതുപാർട്ടികളെയും തുറന്നുകാട്ടാൻ കൂടുതൽ കേന്ദ്രനേതാക്കളെ നിയോഗിക്കുമെന്നും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...