7374 കോടി രൂപയുടെ വായ്പ തിരിച്ചടച്ച് അദാനി ഗ്രൂപ്പ്. വിവിധ അന്താരാഷ്ട്ര, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള 7374 കോടി രൂപയുടെ ഓഹരി പിന്തുണയുള്ള വായ്പയാണ് തിരിച്ചടച്ചതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
വായ്പയുടെ കാലാവധി തീരുന്നതിന് രണ്ട് വര്‍ഷം ബാക്കിനില്‍ക്കേയാണ് മൂൻകൂറായി തുക തിരിച്ചടച്ചിരിക്കുന്നത്. മാര്‍ച്ച് അവസാനത്തോടെ ബാക്കിയുള്ള പല കടങ്ങളും മുന്‍കൂറായി അടച്ചുതീര്‍ക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് കമ്പനിയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനുളള നീക്കങ്ങളാണ് അദാനി ഗ്രൂപ്പിൻ്റെ ഭാഗത്തുനിന്നുളളത്. നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടാക്കാനാണ് വായ്പകൾ മുൻകൂട്ടി അടയ്ക്കുന്നത്.
ഇതോടെ അദാനി പോര്‍ട്ട് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിൻ്റെ 1550 ലക്ഷം ഓഹരികള്‍, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡിൻ്റെ 310 ലക്ഷം ഓഹരികള്‍, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡിൻ്റെ 360 ലക്ഷം ഓഹരികള്‍, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിൻ്റെ 110 ലക്ഷം ഓഹരികള്‍ എന്നിങ്ങനെ ലിസ്റ്റ് ചെയ്തിട്ടുളള ഓഹരികൾ പുറത്തിറക്കാനുളള അവസരവും കമ്പനിയ്ക്ക് കൈവരും.