കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻ്റ് മുഹമ്മദ് അൽംഹെരിയും അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ സെയ്ഫ് സയീദ് ഘോബാഷും യുഎഇ സർക്കാരുകളുടെ നെറ്റ് സീറോ 2050 ചാർട്ടറിൽ ഒപ്പുവച്ചു. യുഎഇ നെറ്റ് സീറോ 2050 സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായാണ് നീക്കം.
എല്ലാ മേഖലകളിലുമുള്ള കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിന് നൂതനവും ദീർഘകാലവുമായ പരിഹാരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ യുഎഇയിലുടനീളം നടപ്പിലാക്കും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഫലപ്രദമായ നടപടികൾ കൈകാര്യം ചെയ്യുന്നതിൽ ആഗോള മുൻനിര മാതൃകയെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ലക്ഷ്യമാണ്.
തന്ത്രങ്ങൾ കെട്ടിപ്പടുക്കുന്നതിലും മാനുഷികവും ആഗോളവുമായ പ്രശ്നങ്ങളോട് പ്രതികരിക്കുന്നതിലും യുഎഇയുടെ നേതൃത്വ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്ന നെറ്റ് സീറോ ചാർട്ടറെന്ന് കാലാവസ്ഥ പരിസ്ഥതി വിഭാഗവും സൂചിപ്പിച്ചു. ജീവിക്കാനും ജോലി ചെയ്യാനുമുള്ള അനുയോജ്യമായ സ്ഥലമെന്ന യുഎഇയുടെ ആഗോള അംഗീകാരം മെച്ചപ്പെടുത്തുന്നതാണ് യുഎഇയുടെ പുതിയ പദ്ധതികൾ