ഉംറ തീർത്ഥാടനത്തിനുള്ള വിസ അപേക്ഷ തിങ്കളാഴച (ഇന്ന് ) വരെ മാത്രമെ സ്വീകരിക്കുകയുള്ളൂ എന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഹജജ് കര്‍മ്മത്തിനുശേഷമാണ് പുതിയ ഉംറ സീസണ്‍ ആരംഭിക്കുക. ഇന്ന് അവസാനമായി സ്വീകരിക്കുന്ന അപേക്ഷകര്‍ ഉംറ ചെയ്ത് മടങ്ങുന്നതോടെ നിലവിലെ ഹജ്ജ് സീസണ്‍ അവസാനിക്കും. അതോടെ ഹജ്ജ് കര്‍മ്മത്തിനുള്ള സൗകര്യങ്ങളൊരുക്കുന്ന തിരക്കിലേക്ക് അധികൃതര്‍ പ്രവേശിക്കും.
ഹജജ് കര്‍മ്മത്തിനുള്ള പെര്‍മിറ്റിനായുള്ള വ്യാജ വെബ്സൈറ്റുകൾക്കെതിരെ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജ്ജിന് അനുമതി ലഭിക്കുക. കൊവിഡിന് മുൻപ് ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല.
കോവിഡ് മുൻകരുതലിന്റെ ഭാഗമായി ഹജജ് തീര്‍ത്ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുൻപ് എടുത്ത പി.സി.ആര്‍ പരിശോധനാ ഫലവും കരുതണം.