മാർച്ച് മാസത്തെ പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന വില കമ്മിറ്റി. മാർച്ച് 1 മുതൽ സൂപ്പർ 98 പെട്രോൾ ലിറ്ററിന് 3.09 ദിർഹമാണ് ഈടാക്കുക. ഫെബ്രുവരിയിലെ 3.05 ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ നാല് ദിർഹത്തിൻ്റെ വർദ്ധനവ് ഉണ്ടായി.
സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.97 ദിർഹമായിരിക്കും പുതിയ വില. ഫെബ്രുവരിയിൽ 2.93 ദിർഹമാണ് ഈടാക്കിയിരുന്നത്. അതേസമയം കഴിഞ്ഞ മാസം ലിറ്ററിന് 2.86 ദിർഹമായിരുന്ന ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.90 ദിർഹമായും കുറഞ്ഞു.
എന്നാൽ ഡീഡൽ വിലയിൽ കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയിലെ 3.38 ദിർഹത്തെ അപേക്ഷിച്ച് ഡീസൽ ലിറ്ററിന് 3.14 ദിർഹമാണ് പുതുക്കിയ വില ജനുവരിയിൽ ലിറ്ററിന് 52 ഫിൽസ് വരെ വില കുറച്ചതിനെത്തുടർന്ന് ഫെബ്രുവരിയിൽ ലിറ്ററിന് 27 ഫിൽസ് വരെ നിരക്ക് വർധിപ്പിച്ചിരുന്നു.