സൌദിയിൽ കുട്ടികളുടെ വിസിറ്റ് വിസ താമസ വിസയാക്കാൻ അനുമതി.മാതാപിതാക്കൾക്ക് സൌദി താമസവിസ ഉണ്ടായിരിക്കണമെന്നാണ് നിബന്ധന. 18 വയസ്സിനു താഴെയുള്ള വിദേശികളുടെ വീസയാണ് താമസ വീസയാക്കി മാറ്റാൻ അനുമതി നൽകിയത്.
ജവാസാത്തിൽ അപേക്ഷ നൽകിയാണ് അനുമതി നേടേണ്ടത്.2000 റിയാലാണ് ജവാസാത്തിൽ ഫീസ് അടയ്ക്കേണ്ടത്. എന്നാൽ 18 വയസ്സിനു മുകളിലുള്ളവരുടെ വീസ താമസ, തൊഴിൽ വീസയാക്കി മാറ്റാനാകില്ലെന്നും അധികൃതർ സൂചിപ്പിച്ചു.
സൗദി എംബസിയും വിദേശകാര്യ മന്ത്രാലയവും അറ്റസ്റ്റ് ചെയ്ത ജനന സർട്ടിഫിക്കറ്റ്, വാക്സിനേഷൻ കാർഡ്, പാസ്പോർട്ട്, ഫോട്ടോ, മാതാപിതാക്കളുടെ ഇഖാമ, വിവാഹ സർട്ടിഫിക്കറ്റ്, കുട്ടികളുടെ വീസ മാറ്റാൻ ചേംബർ ഓഫ് കോമേഴ്സ് സാക്ഷ്യപ്പെടുത്തിയ അപേക്ഷ എന്നവയും ജവാസാത്തിൽ ഹാജരാക്കണം.