ഷാർജ അൽ ഖറായിൻ പാർക്ക് – 2 തുറന്നു; 17 ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പം

Date:

Share post:

ഷാർജയിലെ പുതിയതായി പണികഴിപ്പിച്ച അൽ ഖറായിൻ പാർക്ക്-2 പൊതുജനങ്ങൾക്കായി തുറന്നുനൽകി. ഏകദേശം 17.3 ഏക്കർ വിസ്തൃതിയിലാണ് പുതിയ പാർക്ക്. വിശാലമായ പാർക്കിന് ഏകദേശം 17-ലധികം ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിയാണുളളത്.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് പുതിയ പാർക്ക് സ്ഥാപിച്ചത്. ഷാർജ മുനിസിപ്പൽ കൗൺസിലും ഷാർജ സിറ്റി മുനിസിപ്പാലിറ്റിയും ചേർന്നാണ് 70,085 ചതുരശ്ര മീറ്റർ (7.085 ഹെക്ടർ അല്ലെങ്കിൽ ഏകദേശം 17.3 ഏക്കർ) സ്ഥലം പാർക്കിനായി കണ്ടെത്തുകയും പദ്ധതി വികസിപ്പിക്കുകയും ചെയ്തത്.

പുതിയ പാർക്ക് എമിറേറ്റിലെ ഹരിത പദ്ധതിയെ ശക്തിപ്പെടുത്തുന്നതാണ്. കുടുംബങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള സേവന സൗകര്യങ്ങളും പ്രദാനം ചെയ്യുന്നുണ്ട്. ഫുട്ബോൾ മൈതാനം,കുട്ടികളുടെ കളിസ്ഥലം,വിശ്രമ സൌകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഷാർജ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സലേം അലി അൽ മുഹൈരി, മുവൈലെ സബർബ് കൗൺസിൽ ചെയർമാൻ ഖാലിദ് അബ്ദുല്ല അൽ റബൂയി, അൽ ഹംരിയ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് അൽ ഷംസി, മറ്റ് ഷാർജ കൗൺസിൽ അംഗങ്ങളും നഗരസഭ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...