“രാഷ്ട്രത്തിന്റെ
പ്രഭുവിനെയോർത്ത്
പ്രപഞ്ചത്തോടുള്ള എന്റെ വിലാപം..
ആരുടെ തണലിൽ പുഞ്ചിരിക്കുന്നുവോ
ആ ജനതയോടുള്ള വിലാപം…”
ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ദു:ഖസൂചകമായി കവിതയിലൂടെ അനുശോചനം രേഖപെടുത്തി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
‘ഇൻ ദി എറ്റേണൽ ഹെവൻ’ എന്ന തലകെട്ടോടെ എഴുതിയ കവിതയിലൂടെ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരവ് പ്രകാശിപ്പിച്ചിരിക്കുകയാണ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ആ ജനതയ്ക്ക് ദീർഘായുസുണ്ടാകട്ടെ എന്ന പ്രാർത്ഥനയാണ് ആദ്യ വരികളിൽ.
“ഖലീഫ നിങ്ങൾ മേഘങ്ങളിലെ മധുര ജലം പോലെ മധുരിതം
ഞങ്ങളുടെ ഭാരങ്ങൾ വഹിച്ചവൻ
സഹനങ്ങൾ ഏറ്റെടുത്തവൻ…” എന്ന് നീണ്ടുപോകുന്ന വരികളിൽ തന്റെ ഉപദേഷ്ടാവ് എന്നാണ് അദ്ദേഹം ശൈഖ് ഖലീഫയെ വിശേഷിപ്പിക്കുന്നത്.
അന്തരിച്ച രാഷ്ട്ര നേതാവിനെ അനുഗ്രഹിക്കണമേയെന്ന് സർവ്വശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുമുണ്ട്.
“ഖലീഫ നിങ്ങളുടെ ആത്മാവ് സ്വർഗത്തിലേക്ക് ആനയിക്കപ്പെടുന്നു..
ദൈവത്തിന്റെ മടിത്തട്ടിലിൽ
അവന്റെ കാരുണ്യത്തിൽ തൃപ്തനാക…” ശൈഖ് മുഹമ്മദ് എഴുതി.
“അങ്ങയുടെ പിൻഗാമിയേയും
ഞങ്ങൾ മാനിക്കും…
അവകാശത്തിന്റെ സംരക്ഷകനോടുള്ള അനുസരണം” എന്ന വരികളിൽ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിനും തന്റെ പിന്തുണ വാഗ്ദാനം ചെയ്യുന്നതാണ്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.