കുവൈറ്റിൽ ദേശീയ ദിനാഘോഷങ്ങൾ; നിയന്ത്രണങ്ങൾ പാലിക്കണമെന്ന് മുന്നറിയിപ്പ്

Date:

Share post:

കുവൈറ്റിൽ ദേശീയ ദിനത്തിൻ്റെ ഭാഗമായി ആഘോഷങ്ങൾക്ക് തുടക്കം. താമസക്കാർക്കും വാഹന യാത്രക്കാർക്കും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം .ട്രാഫിക് മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ തയ്യാറാകണമെന്നും സുരക്ഷാവീഴ്ച ഉണ്ടാകാതെ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശം. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ്.

ആഘോഷങ്ങളുടെ ഭാഗമായി മാനദണ്ഡങ്ങൾ അനുസരിച്ച് വാഹനങ്ങൾ അലങ്കരിക്കാം. എന്നാൽ വാഹനത്തിന്റെ ഭാ​ഗങ്ങൾ മുഴുവൻ മറയ്ക്കരുത്. വാഹനത്തിന്റെ ജനാലകൾ, വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് മുതലായവ പതാകയോ മറ്റേതെങ്കിലും അലങ്കാരങ്ങളോ ഉപയോഗിച്ച് മറയ്ക്കരുത്. ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്ന സമയത്ത് കുട്ടികളെ ഒറ്റയ്ക്ക് പുറത്ത് വിടരുമെന്നും അധികൃതർ സൂചിപ്പിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ദേശീയ ദിനാഘോഷത്തിൻറെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈത്ത് ടവറുകൾ, ഗ്രീൻ ഐലൻഡ് പ്രദേശങ്ങളിൽ ഡ്രോണുകൺക്ക് നിരോധനം ഏർപ്പെടുത്തി. സുരക്ഷാ നടപടിയുടെ ഭാഗമായി മാർച്ച് ഒന്നുവരെയാണ് നിയന്ത്രണമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.സുരക്ഷ കണക്കിലെടുത്ത് തീരുമാനത്തോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് അഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെ രാജ്യത്ത് ഡ്രോൺ ഉപയോഗിക്കുന്നവർക്ക് എൻ.ഒ.സി നിർബന്ധമാക്കിയിരുന്നു.

ഫെബ്രുവരി 25നാണ് കുവെത്ത് ദേശീയദിനം . എന്നാൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് നടക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ സാംസ്കാരിക – കലാ പരിപാടികളും കരിമരുന്ന് പ്രയോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...