മ‍ഴ ഗവേഷണ പദ്ധതികളുമായി യുഎഇ; മികച്ച നിര്‍ദ്ദേശത്തിന് 38 കോടി രൂപ സമ്മാനം

Date:

Share post:

മ‍ഴ ഗവേഷണ പദ്ധതികൾക്ക് പണം വകയിരുത്തി യുഎഇ. മ‍ഴ വര്‍ധിപ്പിക്കാനുളള മികച്ച ശാസ്ത്രീയ വ‍ഴികൾ നിര്‍ദ്ദേശിക്കുന്ന വിദഗ്ദ്ധര്‍ക്ക് 38 കോടി രൂപ സമ്മാനമെന്നും പ്രഖ്യാപനം. യുഎഇയുടെ റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് ആണ് ഗവേഷകരെ ക്ഷണിച്ചിരിക്കുന്നത്.

താത്പര്യമുളളവര്‍ക്ക് മാർച്ച് 9 വരെ ഗവേഷണ പദ്ധതികൾ റജിസ്റ്റർ ചെയ്യാം. മാർച്ച് 16ന് പ്രീ പ്രപ്പോസൽ സമർപ്പിക്കണം. മേയ് 26 ആകുമ്പോഴേക്ക് പദ്ധതി നിർദേശം സമർപ്പിക്കാനുള്ള മാർഗ രേഖ പുറപ്പെടുവിക്കും. ഓഗസ്റ്റ് 24 മുൻപ് പൂർണമായ പദ്ധതി രേഖ സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

മഴയുടെ അളവ് വർധിപ്പിക്കാനും മഴ മേഘങ്ങൾ വർധിപ്പിക്കാനും കഴിയുന്ന തരത്തിലുളള പഠന ഗവേഷണത്തിനാണ് മുന്‍തൂക്കം. മൂന്ന് വർഷത്തെ ഗവേഷണ പരിപാടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ വർഷവും 12.39 കോടി രൂപയാണ് ഗ്രാന്റായി നല്കുക. ഏറ്റവും മികച്ച നിർദേശം ഗവേഷണത്തിനായി തിരഞ്ഞെടുക്കുമെന്നും റിസർച് പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്മെന്റ് സയൻസ് വ്യക്തമാക്കി.

ഗൾഫ് മേഖലയിൽ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരമായാണ് മഴ വർധന പദ്ധതി ആലോചിക്കുന്നത്. ഭൂഗർഭ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക എന്നതാണ് ഗവേഷണത്തിന്റെ മുഖ്യ ലക്ഷ്യം. കർശനമായ പരിശോധനകൾക്കു ശേഷമായിരിക്കും പദ്ധതി തിരഞ്ഞെടുക്കുക. വിജയികളെ അടുത്ത ജനുവരിയിൽ പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...