നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവരെ കണ്ടെത്താന്‍ ബഹ്‌റൈനിൽ പരിശോധന. ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA)യാണ് പ്രത്യേക പരിശോധനകൾ നടത്തുന്നത്. അനധകൃത താമസക്കാരായ പ്രവാസികളെ കണ്ടെത്തുന്നതിനൊപ്പം തൊഴില്‍ മേഖലയിലെ ക്രമക്കേടുകളും നിരീക്ഷിക്കും.
നോർത്തേൺ, മുഹറഖ്, ക്യാപിറ്റൽ ഗവർണറേറ്റുകളിൽ പരിശോധനകൾ ആരംഭിച്ചു കഴിഞ്ഞു. പ്രധാനമായും വ്യാപാരസ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, കേന്ദ്രീകരിച്ചായിരുന്ന പരിശോധന. ദേശീയ താമസ-പാസ്പോര്‍ട്ട് വകുപ്പും അതാത് ഗവർണറേറ്റുകളിലെ പോലീസ് വിഭാഗവും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.
പരിശോധനകളിൽ നിരവധി തൊഴിൽ നിയമലംഘനങ്ങളും, താമസ നിയമ ലംഘനങ്ങളും കണ്ടെത്തിയതായും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. നിയമ ലംഘകർക്കെതിരെ പിഴയും നാടുകടത്തലും ഉൾപ്പടെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്.