തുര്‍ക്കിയെ കുലുക്കി വന്‍ ഭൂകമ്പം; മരണം 600 കടക്കുമെന്ന് സൂചന

Date:

Share post:

തുര്‍ക്കിയിലും അയൽരാജ്യമായ സിറിയയിലും ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ അറുന്നൂറ് കടക്കുമെന്ന് സൂചന. 360 മരണങ്ങൾ ഇതിനകം സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകൾക്കാണ് പരുക്കേറ്റിട്ടുളളത്. പ്രാദേശിക സമയം പുലർച്ചെ 4.17നാണ് ഭൂചലനമുണ്ടായത്. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴായതിനാല്‍ അപകടത്തിന്റെ വ്യാപ്‌തി ഉയരുമെന്നാണ് നിഗമനം.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി ഭൂചലനമാണ് ഉണ്ടായത്. മിനിറ്റുകൾക്കിടെ 6 തുടര്‍ചലങ്ങളുമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകൾ. റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ വലിയ തുടര്‍ചലനവും അനുഭവപ്പെട്ടു. വലിയ കെട്ടിടങ്ങളും നിലം പൊത്തി. തകര്‍ന്ന കെട്ടിടങ്ങൾക്കുളളില്‍ നിരവധി ആ‍ളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. തുർക്കിയിൽ 76 പേരും സിറിയയിൽ 237 പേരും മരിച്ചതായാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ.

അപകട മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രാജ്യമാകെ ഒന്നിച്ചുനിന്ന് ദുരന്തത്തെ നേരിടണെന്ന് തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗര്‍ പറഞ്ഞു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയിലും സമീപമുള്ള മറ്റ് പ്രധാന നഗരങ്ങളിലും പ്രകമ്പനമുണ്ടായതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

ദുരന്ത മേഖലകളിലേക്ക് ലോകരാജ്യങ്ങളും രക്ഷാസംഘങ്ങളെ അയച്ചു.
സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തി. യുഎഇയും സൗദിയും ഉൾപ്പടെ ഗൾഫ് രാജ്യങ്ങളും രക്ഷാപ്രവര്‍ത്തിന് സഹായങ്ങൾ വാഗ്ദാനം ചെയ്തു. ഭുകമ്പത്തിന്‍റെ പശ്ചാത്തലത്തില്‍ ഇറ്റലിയില്‍ സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...