ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ശക്തമാക്കി. ശിക്ഷാടനത്തിനു പിടിക്കപ്പെടുന്ന വിദേശികൾക്കുള്ള ശിക്ഷ നാടുകടത്തലാണെന്നും അധികൃതര്‍. ശിക്ഷ വിപുലമാക്കിയതായും ഭിക്ഷാടന വിരുദ്ധ കാമ്പയിൻ വക്താവ് ഖാലിദ് അൽ കുറൈദിസ് പറഞ്ഞു.
നാട് കടത്തപ്പെടുന്നവര്‍ക്ക് വീണ്ടും വിസ അനുവദിക്കില്ല. ഹജ്ജ്, ഉംറ കര്‍മ്മങ്ങൾക്ക് മാത്രമേ വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കാനാകൂ. ഭിക്ഷാടനം നിയമവിരുദ്ധമാണെന്നും പണം പിരിക്കുന്ന സംവിധാനമായാണ് കണക്കാക്കുന്നതെന്നും രാജ്യത്തെ പൊതുസുരക്ഷാ വിഭാഗവും ഓര്‍മ്മപ്പെടുത്തി.
സൗദിയിൽ ഭിക്ഷാടനം നടത്തുന്നവർക്ക് ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയുമാണ് നേരത്തെ ശിക്ഷവിധിച്ചിരുന്നത്. ഭിക്ഷാടനത്തിന് പ്രേരിപ്പിക്കുന്നതും കുറ്റമാണ്. ആറ് മാസം തടവും 50,000 റിയാൽ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇതിന് പുറമേയാണ് നാടുകടത്തലും ഉണ്ടാവുക.