ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ബുധനാഴ്ച ഒരു പെൺകുഞ്ഞ് പിറന്നു. ശൈഖ് മക്തൂമിന്റെ ഭാര്യ ഷെയ്ഖ മറിയം ബിൻത് ബുട്ടി അൽ മക്തൂമിന്റെ മൂന്നാമത്തെ മകളാണിത്.
ദുബൈ കിരീടാവകാശിയും ശൈഖ് മക്തൂമിന്റെ സഹോദരനുമായി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇൻസ്റ്റാഗ്രാമിൽ കുഞ്ഞിന്റെ പേരിനൊപ്പം ആശംസയും അറിയിച്ചു. ഷൈഖ എന്നാണ് കുഞ്ഞിന് പേരിട്ടത്. രാജകുടുംബാംഗങ്ങൾക്ക് പിന്നാലെ നിരവധി ആളുകൾ കുടുംബത്തിന് ആശംസകൾ നേര്‍ന്നു.