ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ വിവാദമായ ഡോക്യുമെൻ്ററി കേരളത്തിൽ പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പൂജപ്പുരയില്‍ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ – ഒന്നാം ഭാഗം പ്രദര്‍ശിപ്പിക്കുമെന്നാണ് ഡി.വൈ.എഫ്.ഐയുടെ ഫെയ്സ്ബുക് പോസ്റ്റ്.
അതേസമയം ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് പുറത്തിറക്കും.കേന്ദ്രസർക്കാരിൻ്റെ എതിർപ്പുകൾ മറികടന്നാണ് ബിബിസി രണ്ടാം ഭാഗം പുറത്തിറക്കുന്നത് ഇന്ത്യയില്‍ സംപ്രേഷണം ഉണ്ടായിരിക്കില്ലെങ്കിലും സമൂഹമാധ്യമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിക്കും. ഡോക്യുമെൻ്ററിയുടെ ആദ്യഭാഗം പ്രദര്‍ശിപ്പിക്കുമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയനും അറിയിച്ചു. ഇന്ന് രാത്രി ഒന്‍പത് മണിക്ക് വിദ്യാര്‍ഥി യൂണിയന്‍ ഓഫിസില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കരുതെന്നും പ്രദർശിപ്പിച്ചാൽ സർവകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാർഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെടുമെന്നും സര്‍വകലാശാല റജിസ്ട്രാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.