സാമ്പത്തിക പ്രതിസന്ധിക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി എത്തിയിരിക്കുന്നു. മുന്‍ പ്രധാനമന്ത്രിയും യുഎന്‍പി നേതാവുമായ റെനില്‍ വിക്രമസിംഗെയാണ് പുതിയ പ്രധാനമന്ത്രി. സത്യപ്രതിജ്ഞ ചടങ്ങുകൾ വൈകിട്ട് 6.30ന് നടക്കും. ശ്രീലങ്കയുടെ പ്രസിഡന്റ് ഗോതബായ രജപക്‌സെയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.
സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി കൊളംബോയിലെ ക്ഷേത്രം സന്ദര്‍ശിക്കും. രജപക്‌സെ കുടുംബവുമായി നല്ല ബന്ധം പുലർത്തുന്നയാളാണ് 1994 മുതല്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ തലവനായ റനില്‍ വിക്രമസിംഗെ. 4 തവണ അദ്ദേഹം ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിട്ടുണ്ട്. 1977ലാണ് ആദ്യമായി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. 1993ല്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ്, വിദേശകാര്യ ഉപമന്ത്രി, യുവജന, തൊഴില്‍ മന്ത്രി തുടങ്ങി നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.
പുതിയ സര്‍ക്കാരില്‍ രജപക്‌സെ കുടുംബം ഉള്‍പ്പെടില്ലെന്നും പ്രസിഡന്റ് ഗോതബയ രജപക്‌സെ വ്യക്തമാക്കിയിരുന്നു.