ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ രാജി പ്രഖ്യാപിച്ചു.അടുത്ത മാസം ആദ്യം സ്ഥാനം ഒഴിയുമെന്ന് ജസീന്ത തന്നെയാണ് പ്രഖ്യാപിച്ചത്. ന്യുസിലാന്‍ഡില്‍ ഒക്ടോബര്‍ 14ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ജസീന്തയുടെ രാജി പ്രഖ്യാപനം. അപ്രതീക്ഷിത രാജി പ്രഖ്യാപനം ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
ഒരു തെരഞ്ഞെടുപ്പിനെ കൂടി നേരിടാന്‍ തനിക്ക് ഊര്‍ജമില്ലെന്നാണ് ജസിന്തയുടെ വിശദീകരണം. ധാനമന്ത്രി പദം തന്നില്‍ നിന്നും പലതും എടുത്ത് കളഞ്ഞെന്നും ജസീന്ത രാജി അറിയിപ്പിനൊപ്പം വിശദീകരിച്ചു. പ്രധാനമന്ത്രി പദത്തിനൊപ്പം ലേബര്‍ പാര്‍ട്ടിയുടെ നേതൃപദവി സ്ഥാനവും ജസീന്ത ആര്‍ഡന്‍ ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകൾ.
അതേസമയം ഭാവി പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലെന്നും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജസീന്ത പറഞ്ഞു. കൊവിഡ് കാലത്തെ ഇടപെടലുകൾ, ക്രൈസ്റ്റ് ചര്‍ച്ചില്‍ വെടിവയ്പ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകൾ, വൈറ്റ് ഐലന്‍ഡ് അഗ്നിപര്‍വത സ്‌ഫോടനം കൈകാര്യം ചെയ്ത രീതി എന്നിവയിലൂടെയാണ് ജസീന്ത ലോകശ്രദ്ധ നേടിയത്.
2017 ലാണ് ജസീന്ത അധികാരത്തിലെത്തിയത്. 37 വയസുകാരിയായ ജസീന്ത ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. സ്ത്രീപക്ഷ നിലപാടുകളുടേയും പുരോഗമന ആശങ്ങളുടേയും വ്യക്താവ് കൂടിയായിരുന്നു. അധികാരത്തിലിരിക്കെ തന്നെ അമ്മയാകുന്ന രണ്ടാമത്തെ ലോകനേതാവുകൂടിയാണ് ജസീന്ത. കൈക്കുഞ്ഞുമായി പാര്‍ലമെന്‍റിെലത്തിയ ജസീന്തയുടെ നീക്കവും ശ്രദ്ധേയമായിരുന്നു.