കേരള പൊലീസിന്‍റെ യൂ ട്യൂബ് ചാനല്‍ ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. കഴിഞ്ഞ രാത്രിയോടെയാണ് പൊലീസന്‍റെ ഔദ്യോഗിത ചാനല്‍ ഹാക്ക് ചെയ്തതത്. ചാനലിലുണ്ടായിരുന്ന വീഡിയോകൾ ഡിലീറ്റ് ചെയ്ത ഹാക്കര്‍മാര്‍ പുതിയ മൂന്ന് വീഡിയോകൾ പോസ്റ്റ് ചെയ്തെന്നും സൂചനകൾ.
അതേസമയം ഹാക്കര്‍മാരുടെ ഉദ്ദേശവും ലക്ഷ്യങ്ങളും വ്യക്തമല്ല. സോഫ്റ്റ് വെയറുകളും ആപ്ലിക്കേഷനും ഇന്‍സ്റ്റാൾ ചെയ്യുമ്പോൾ കാണുന്ന വീഡിയോകളാണ് ചാനലില്‍ ഇപ്പോൾ കാണിക്കുന്നത്.
ൈസബര്‍ ഡോമും സൈബര്‍ പൊലീസും േചര്‍ന്ന് ചാനല്‍ തിരിച്ചുപിടിക്കാനുളള ശ്രമങ്ങൾ തുടരുകയാണ്. 2.71 ലക്ഷം സസ്ക്രൈബേഴ്സാണ് പൊലീസ് ചാനലിന് ഉളളത്. കഴിഞ്ഞ ജൂണില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സുളള കേരള പൊലീസിന്‍റെ ട്വിറ്റര്‍ ഹാക്കര്‍മാര്‍ കയ്യടക്കിയിരുന്നു.