സ്വദേശികൾ ഫുട്ബോൾ ടീമില്‍ ഇല്ലെങ്കില്‍ പണം നല്‍കില്ല; കര്‍ശന നിര്‍ദ്ദേശവുമായി ഷാര്‍ജ ഭരണാധികാരി

Date:

Share post:

ഷാര്‍ജയിലെ ഫുട്ബോൾ ക്ളബ്ബുകളില്‍ സ്വദേശി കായികതാരങ്ങൾക്ക് കൂടുതല്‍ അവസരം നല്‍കിയില്ലെങ്കില്‍ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകൾക്കുള്ള ധനസഹായം നിർത്തലാക്കുമെന്ന് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. തിങ്കളാഴ്ച തത്സമയ റേഡിയോ പരിപാടിയായ അൽ ഖത് അൽ മുബാഷർ (ദി ഡയറക്ട് ലൈൻ) എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഓരോ ക്ലബ്ബിനും 50 മില്യൺ ദിർഹമാണ് ചിലവാക്കുന്നത്. ഒപ്പം ബജറ്റിൽ വർദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ഭരണാധികാരിയുടെ പുതിയ നിര്‍ദ്ദേശം.

വീട്ടിൽ വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് മതിയായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മാസാവസാനത്തോടെ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. “എന്റെ കുട്ടികളെ( സ്വദേശികളെ) ഈ ക്ലബ്ബുകളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ ഫലം കൊണ്ടുവന്നില്ലെങ്കിലും അവർ ക്ലബ്ബുകളിൽ സമയം ചെലവഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു എന്നാണ് ഭരണാധികാരിയുടെ വാക്കുകൾ.

1990-ൽ ഫിഫ ലോകകപ്പിൽ എത്തിയ യുഎഇയുടെ ചരിത്രനേട്ടങ്ങളേയും വെള്ളിയാഴ്ച അറേബ്യൻ ഗൾഫ് കപ്പിലെ നിരാശാജനകമായ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് യുഎഇ പുറത്തായതും ശൈഖ് ഡോ. സുൽത്താൻ താരതമ്യം ചെയ്തു. പണ്ട് ഇറ്റലിയിൽ ലോകകപ്പിൽ എത്തിയതും ജർമ്മനിക്കെതിരെ യുഎഇ സ്കോർ ചെയ്തതും അദ്ദേഹം ഓര്‍ത്തെടുത്തു. എന്നാല്‍ അടുത്തിടെ നടന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിലെ പ്രകടനങ്ങൾ നിരാശാജനകമെന്നും അദ്ദേഹം പറഞ്ഞു.

ഉടന്‍ ഫലം ഉടൻ വന്നില്ലെങ്കിലും പ്രാദേശിക കളിക്കാർക്ക് കൂടുതൽ അവസരം നൽകണമെന്നാണ് ഷാർജയിലെ സ്പോർട്സ് ക്ലബ്ബുകളോടുളള നിര്‍ദ്ദേശം. സ്വദേശികൾ ക്ലബ്ബുകളിലുണ്ടെങ്കിൽ സാമ്പത്തിക സഹായം തുടരും. അല്ലെങ്കിൽ മാസാവസാനത്തോടെ നിർത്തുമെന്നാണ് മുന്നറിയിപ്പ്. സ്ക്വാഡുകളിൾ വിദേശ താരങ്ങളുടെ എണ്ണം കൂടുകയാണെന്നും എമിറാറ്റികൾ കളിക്കാനുള്ള സമയത്തിനായി പാടുപെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുട്ബോൾ തീരുമാനങ്ങൾ എടുക്കുന്നവർ സമീപകാല ഫലങ്ങൾ പരിശോധിച്ച് ഉത്തരം നൽകണമെന്നും ശൈഖ് ഡോ സുൽത്താൻ പറഞ്ഞു.

കഴിഞ്ഞ വർഷം യുഎഇ പ്രോ ലീഗ് സ്ക്വാഡുകളിൽ അനുവദിച്ചിട്ടുള്ള വിദേശ താരങ്ങളുടെ എണ്ണത്തിന്റെ നാലിൽ നിന്ന് അഞ്ചായി ഉയർത്തിയിരുന്നു. ഇത് വിദേശ കളിക്കാരെ പരിമിതപ്പെടുത്താത്ത മറ്റ് അന്താരാഷ്ട്ര ലീഗുകളുമായി താരതമ്യപ്പെടുത്തുന്നതാണ്. യൂറോപ്യന്‍ ലീഗുകളിലും ഇത് സാധാരണമാണ്. ദേശീയ ടീമിന്റെ വിജയത്തിനായി കൂടുതൽ പ്രാദേശിക കളിക്കാരെ വളർത്തിയെടുക്കേണ്ടത് രാജ്യത്തിന് നിർണായകമാണെന്നും എമിറാത്തി മുൻ പരിശീലകനായ ഈദ് ബറൂത്ത് ഷാർജ ടിവിയിൽ പറഞ്ഞു.

സ്ഥിതിഗതികൾ സമാനമായി തുടരുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു ദേശീയ ടീം ഉണ്ടാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എമിറാറ്റിസ് കളിക്കാരെയും പ്രാദേശിക പരിശീലകരെയും പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും വേണമെന്നും മുന്‍ പരിശീലകന്‍ വ്യക്തമാക്കി. അതേസമയം ഷാർജ ഭരണാധികാരിയുടെ പരാമർശത്തെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...