ഹരീഖിൽ ഓറഞ്ച് മേള

Date:

Share post:

സൗദി തലസ്ഥാന നഗരത്തിൽ നിന്ന് 190 കിലോമീറ്ററകലെ ഹരീഖിൽ ഓറഞ്ച് മേളക്ക് തുടക്കമായി. ഓറഞ്ചുത്സവത്തിൻ്റെ ഏഴാം പതിപ്പിനാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഹരീഖ് പട്ടണത്തിലെ ഈദ് ഗാഹിനോട് ചേർന്നുള്ള മുനിസിപ്പാലിറ്റിയുടെ മേളനഗരിയിൽ തുടക്കമായത്. വിവിധയിനം ഓറഞ്ചും മുസംബിയും മാത്രമല്ല ഈത്തപ്പഴവും അത്തിപ്പഴവും തേനും അനുബന്ധ ഉൽപന്നങ്ങളും ഈ കാർഷിക മേളയിലുണ്ട്.

എല്ലാ വർഷവും നടക്കുന്ന മേള റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വത്തിന് കീഴിലാണ് നടക്കുന്നത്. ഹരീഖ് ഗവർണറേറ്റും റിയാദ് ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് ജനറൽ അതോറിറ്റിയുമാണ് സംഘാടകർ. ഹരീഖ് അമീറും ടൂറിസം ഡവലപ്മെൻറ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് ബിൻ നാസർ അൽജബ്ര മേള ഉദ്ഘാടനം ചെയ്തു.

അടുത്ത ബുധനാഴ്ച വരെ തുടരുന്ന മേളയിലേക്ക് പ്രവേശനം രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയാണ്. പ്രദർശനവും വിൽപനയുമാണ് ഇവിടെ നടക്കുന്നത്. ഓറഞ്ചിന്റെ വ്യത്യസ്ത ഇനങ്ങളുടെ 46 പവിലിയനുകൾ മേള നഗരിയിലുണ്ട്. ഈത്തപ്പഴത്തിന്റെ 12 പവിലിയനുകളും തേനുൽപന്നങ്ങളുടെ 22 പവിലിയനുകളും അത്തിപ്പഴം, ഒലിവ്, മറ്റ് പഴവർഗങ്ങൾ, അനുബന്ധ ഉൽപന്നങ്ങൾ എന്നിവയുടെ വേവ്വേറെ സ്റ്റാളുകളും ഉണ്ട്.

കൂടാതെ ഭക്ഷണശാലകളും കഫേകളും കഹ്വയും ഈത്തപ്പഴവും കഴിച്ച് വിശ്രമിക്കാനുള്ള ഹാളുകളും വിവിധ വിനോദപരിപാടികളും ഓറഞ്ചിന്റെയും അത്തിയുടെയും മറ്റും തൈകൾ പ്രദർശനത്തിനും വിൽപനക്കുംവെച്ച നഴ്സറി പവിലിയനുകളുമെല്ലാം വിപുലമായി ഒരുക്കിയിട്ടുണ്ട്. ഹരീഖിന്റെ കാർഷിക ചരിത്രം പറയുന്നൊരു പവിലിയനും അവിടെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...