സൗദി അറേബ്യയിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾക്ക് അനുമതി

Date:

Share post:

എയർപോർട്ട്, സീപോർട്ട് അടക്കമുള്ള സൗദി അറേബ്യയുടെ പ്രവേശന കവാടങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾക്ക് സൗദി ധനകാര്യമന്ത്രി മുഹമ്മദ് അൽ ജദ്ആൻ അംഗീകാരം നൽകി. കര, വ്യോമ, കടൽ മാർഗം യാത്രക്കാർ വന്നുപോകുന്ന കേന്ദ്രങ്ങളിൽ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകൾ സ്ഥാപിക്കുന്നതിനുള്ള നിയമ വ്യവസ്ഥകളുടെയും മാർഗനിർദേശങ്ങളുടെയും വിശദാംശങ്ങൾ ഔദ്യോഗിക ഗസറ്റായ ‘ഉമ്മുൽ ഖുറ’ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചു.

ഉത്പാദിപ്പിക്കുന്ന രാജ്യം ഏതെന്ന് രേഖപ്പെടുത്തിയ വിദേശ സാധനങ്ങൾ കസ്റ്റംസ് തീരുവ ഈടാക്കാതെ ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിൽ വിൽക്കുകയും വാങ്ങുകയും ചെയ്യാൻ അനുവദിക്കുന്നതാണ് നിയമം. വാണിജ്യ, വ്യവസായ നിയമങ്ങളും സാഹിത്യപരവും കലാപരവുമായ സ്വത്തവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും ലംഘിക്കുന്നവ ഒഴികെയുള്ള എല്ലാത്തരം സാധനങ്ങളും ഡ്യൂട്ടി ഫ്രീ മാർക്കറ്റുകളിലും അവരുടെ വെയർഹൗസുകളിലും സൂക്ഷിക്കാൻ അനുമതിയുണ്ട്. സാമ്പത്തിക ഉപരോധത്തിന് വിധേയമല്ലാത്ത രാജ്യത്ത് ഉത്പാദിപ്പിച്ചതും സൗദി അറേബ്യയിൽ നിരോധിച്ചിട്ടില്ലാത്തതുമായിരിക്കണം ഇത്തരം സാധനങ്ങൾ എന്നതാണ് വ്യവസ്‌ഥ.

സ്വദേശി ഉത്പന്നങ്ങളുടെ വിൽപനയെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ വാർഷിക പ്രവർത്തന പദ്ധതി നടപ്പാക്കാൻ ഡ്യൂട്ടി ഫ്രീ മാർക്കറ്റ് ഓപ്പറേറ്റർമാർ ബാധ്യസ്ഥരാണ്. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി എന്നിവ ഓരോ വർഷത്തിൻ്റെയും മധ്യത്തിൽ അവലോകനം ചെയ്യും. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾക്ക് ദിവസം മുഴുവനും പ്രവർത്തിക്കാം.

നികുതി രഹിത സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി സക്കാത്ത്, കസ്റ്റംസ് ആൻഡ് ടാക്‌സ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയിരിക്കണം. മാർക്കറ്റിന്റെ പ്രവർത്തന രൂപരേഖ ഉൾപ്പെട്ട വാണിജ്യ രജിസ്റ്ററും സാധുതയുള്ള സോഷ്യൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിന് ശേഷം നിയമങ്ങൾ പ്രാബല്യത്തിൽ വരും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...