പൂരകാഴ്ചകൾക്കിടയിലെ സന്തോഷ കണ്ണീർ…

Date:

Share post:

തൃശൂർ പൂരം കാണികൾക്ക് വലിയ ആവേശം പകരുന്ന ഒന്നാണ്. കുടമാറ്റം ആകട്ടെ ആ സന്തോഷത്തിന്റെ പാരമ്യവും. തൃശൂർ പൂരത്തിന്റെ ആരവമൊഴിഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയൊരു വീഡിയോ ഉണ്ട്‌.
കുടമാറ്റം കാണാൻ തിങ്ങികൂടിയ ആസ്വാദകർക്കിടയിൽ യുവതിയെ ചുമലിലേറ്റി പൂരം കാണിക്കുന്ന യുവാവും കൺനിറയെ പൂരം കാണവേ സന്തോഷം കൊണ്ട് കരയുന്ന യുവതിയുടെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇവർ ആരാണ് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല.

മന്ത്രി ഡോ.ആർ ബിന്ദു അടക്കമുള്ളവർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കും പൂരം ആസ്വദിക്കാൻ കഴിയുമെന്നത് മനസ് നിറക്കുന്ന കാഴ്ചയാണെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്.

കോവിഡ് കാലത്തിന് മുൻപ് നടന്ന പൂരങ്ങളെക്കാൾ ഇരട്ടിയാളുകളാണ് ഇത്തവണ പൂരം കാണാനെത്തിയത്. എല്ലായിടത്തും വലിയ തിക്കും തിരക്കുമായിരുന്നു. മഴ വില്ലൻ ആയതോടെ വെടിക്കെട്ട് രണ്ട് തവണ മാറ്റിവെക്കേണ്ടി വന്നു. ഞായറാഴ്ച്ച വെടിക്കെട്ട് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ മാനദണ്ഡം

പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.ഇതനുസരിച്ച് രക്തബന്ധുവിനോ പവർ ഓഫ് അറ്റോർണി ഉള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ...

‘കൊച്ചിയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഇപ്പോൾ ഞാൻ സന്തോഷവാനാണ്’; പുതിയ താമസസ്ഥലത്തേക്കുറിച്ച് ബാല

പുതിയ താമസ സ്ഥലമായ വൈക്കത്തേക്കുറിച്ച് വാചാലനായി നടൻ ബാല. കൊച്ചിയിൽ ആയിരുന്നപ്പോൾ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ താൻ ഇപ്പോൾ ഏറെ സന്തോഷവാനാണെന്നും...

വയനാടിന്റെ വികസനത്തിന് വേണ്ടി; വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനൊരുങ്ങി പ്രിയങ്ക ​ഗാന്ധി

റെക്കോർഡ് ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ നിയുക്ത എം.പിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. വരും ദിനങ്ങളിൽ വയനാടിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കാനൊരുങ്ങുന്ന പ്രിയങ്ക ജില്ലയിൽ...

സൗകര്യപ്രദമായ യാത്ര; ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കും

ജനങ്ങൾക്ക് സൗകര്യപ്രദമായ യാത്ര ഒരുക്കുന്നതിനായി ദുബായിൽ പുതിയതായി 726 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ കൂടി നിർമ്മിക്കും. അടുത്ത വർഷം അവസാനത്തോടെ പുതിയ ബസ് ഷെൽട്ടറുകളുടെ...