അഞ്ജുശ്രീയുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Date:

Share post:

കാസർകോട് തല്കളയിലെ അഞ്ജുശ്രീ പാർവതിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തിൽ പൊലീസ്. ആത്മഹത്യ കുറിപ്പും മൊബൈൽ ഫോണും കണ്ടെടുത്തു. എന്നാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ശരിയായ നിഗമനത്തിലെത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതാണ് വഴിത്തിരിവായത്. എലിവിഷത്തിന് സമാനമായ വിഷാംശം ശരീരത്തിൽ നിന്ന് കണ്ടെടുത്തതായി സൂചന ലഭിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസ് ശേഖരിച്ച ഫോണിൽ നിന്ന് ലഭിച്ചതായാണ് വിവരം. ഇതോടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഭക്ഷ്യവിഷബാധയേറ്റല്ല മരണമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗവും വ്യക്തമാക്കുന്നു.

അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും അവ കൂടി പരിഗണിച്ച് അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഈ മാസം അഞ്ചാം തീയ്യതി വരെ കുട്ടിയുടെ ശരീരത്തിൽ വിഷാംശം കലർന്നിട്ടില്ലെന്നാണ് ലാബ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിന് ശേഷം എന്ത് സംഭവിച്ചെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഇതിനായി വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...