2023ല്‍ ഷാര്‍ജ എമിറേറ്റിന്റെ പൊതു ബജറ്റിന് 32.2 ബില്യൺ ദിർഹം ചെലവ് അനുവദിച്ച് ഭരണാധികാരി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടേതാണ് അംഗീകാരം. സാമ്പത്തിക സുസ്ഥിരത കൈവരിക്കാനും എമിറേറ്റിന്റെ സാമ്പത്തിക മത്സരക്ഷമത വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ വർഷത്തെ പൊതുബജറ്റെന്നും ഭരണാധികാരി പറഞ്ഞു.
സാംസ്കാരിക, ശാസ്ത്ര, ടൂറിസം മേഖലകളില്‍ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കും. പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക്, സാമ്പത്തിക സ്തംഭനം എന്നിവയുൾപ്പെടെ ആഗോള, പ്രാദേശിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഗവൺമെന്റിന്റെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രാദേശിക, അന്തർദേശീയ ഭൂപടത്തിൽ ഷാർജയുടെ സാംസ്കാരിക, സാമ്പത്തിക നില മെച്ചപ്പെടുത്താനാണ് നീക്കം. പൗരന്മാരുടെ സംരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പൗരശേഷി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ട്. തൊഴിൽ, സാമ്പത്തിക സാമൂഹിക വികസനം എന്നിവയക്ക് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും ഇതിൽ ഉൾപ്പെടുന്നു 2022 ബജറ്റിൽ നിന്ന് ചെലവുകൾ 12 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.
സാമൂഹിക, ആരോഗ്യ, വിദ്യാഭ്യാസ, വിജ്ഞാന, സാംസ്കാരിക, മാധ്യമ മേഖലകളേയും, അടിസ്ഥാന സൗകര്യം, നിക്ഷേപം, വിനോദസഞ്ചാരം എന്നിവയേയും പ്രത്യക പാക്കേജിലൂടെ പരിഗണിക്കാനാമ് തീരുമാനമെന്ന് ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി വ്യക്തമാക്കി.