ട്രംപിനെ തിരിച്ചെത്തിക്കും, മസ്കിന്റെ വാക്കാണ്!

Date:

Share post:

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ട്വിറ്ററിലേക്ക് തിരിച്ചുവരാനുള്ള തടസം നീക്കുമെന്ന് ഇലോണ്‍ മസ്‌ക്. ട്രംപിനെ ട്വിറ്ററില്‍ നിന്ന് പൂര്‍ണമായി വിലക്കിയ നടപടി പുനപരിശോധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പരാമര്‍ശിച്ചിരിക്കുകയാണ് മസ്ക്.
‘താന്‍ ഇതുവരെയും ട്വിറ്റര്‍ സ്വന്തമാക്കിയിട്ടില്ലാത്തതിനാൽ വിലക്ക് നീക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ല’ എന്നാണ് മസ്‌കിന്റെ വാക്കുകൾ.

തന്റെ അക്കൗണ്ട് പുനസ്ഥാപിച്ചാലും ഇനി ട്വിറ്ററിലേക്കില്ലെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ എന്നന്നേക്കുമായി മരവിപ്പിച്ചതോടെ സ്വന്തം പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ആശയവിനിമയം നടത്തിയിരുന്നത്. ട്രംപിന്റെ ഗൂഢാലോചനയാണ് ക്യാപിറ്റോള്‍ ആക്രമത്തിന് പിന്നിലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ട്രംപിനെ ട്വിറ്റര്‍ വിലക്കിയത്.

അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്ന മസ്ക്, ആളുകളെ എന്നേക്കുമായി വിലക്കുന്ന നടപടി പുനപരിശോധിക്കുമെന്നാണ് അറിയിക്കുന്നത്. ട്വീറ്റ്‌ ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ നിരന്തരം വിമർശനം ഉന്നയിക്കാറുണ്ട് ഇലോൺ മസ്ക്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....