ക്രിസ്മസ് ആഘോഷിച്ച് ഗൾഫ് ; യുഎഇയിലെ ദേവാലയങ്ങളിലുണ്ടായത് വന്‍ തിരക്ക്

Date:

Share post:

ലോകത്തിനൊപ്പം ക്രിസ്തമസ് ആഘോഷിച്ച് ഗൾഫ് മേഖലയും. യുഎഇയിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ അനുഭവപ്പെട്ടത് അഭൂതപൂര്‍വ്വമായ തിരക്ക്. കോവിഡ് നിയന്ത്രങ്ങൾ ലഘൂകരിച്ച ശേഷം യുഎഇയിലെ ദേവാലയങ്ങളില്‍ ഭൂരിപക്ഷം ഇടവകാംഗങ്ങളും ഒരുമിച്ച് കൂടുന്നത് ഇതാദ്യം. പാതിരാ കുര്‍ബാനകളിലും ആളുകൾ സജീവമായി പങ്കെടുത്തു.

പ്രമുഖ ദേവാലയങ്ങില്‍ വിവ‍ധ ഭാഷകളിലായാണ് പ്രാര്‍ത്ഥനകൾ നടത്തിയത്. യുഎഇയിലെ ഏറ്റവും വലിയ റോമൻ കത്തോലിക്കാ പള്ളികളിലൊന്നായ അബുദാബിയിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ 50,000-ത്തിലധികം ആളുകളാണെത്തിയത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി യഥാക്രമം ക്രിസ്മസ് ഈവ്, ക്രിസ്മസ് ദിന ശുശ്രൂഷകൾ നടന്നു. വിവിധ ഭാഷകളിലായി 25 ഓളം കുർബാനകളാണ് ക്രമീകരിച്ചിരുന്നത്.

ദുബായ് സെന്റ് മേരീസ് കാത്തലിക് പള്ളിയിൽ നടന്ന ക്രിസ്മസ് ദിന കുർബാനയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മാസ്ക് ധരിക്കുന്നതിന് ഇളവുകൾ ഉണ്ടായിരുന്നെങ്കിലും നിരവധി ആളുകൾ മാസ്ക് ധരിച്ചാണ് പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തത്. അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലെ ക്രിസ്മസ് ശൂശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രഹ്മവാർ ഭദ്രാസന മെത്രാപ്പൊലീത്ത യാക്കോബ് മാർ ഏലിയാസാണ് മുഖ്യ കാർമികത്വം വഹിച്ചത്.

വിവധ എമിറേറ്റുകളിലെ ദേവാലയങ്ങളിലും സമാനമായ ജനപങ്കാളിത്തം ഉണ്ടായി.
കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ഒരിക്കൽ കൂടി ക്രിസ്മസ് ആഘോഷിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഇടവകാംഗങ്ങൾ പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...

വല്യേട്ടൻ 4K മാസ്സിൽ വീണ്ടും എത്തുന്നു; ട്രെയിലറിന് വൻ സ്വീകരണം

മമ്മൂട്ടിയുടെ മാസ്സ് ആക്ഷൻ ചിത്രമായ വല്ല്യേട്ടൻ നവംബർ 29 ന് തിയറ്ററുകളിലേക്ക് വീണ്ടും എത്തുന്നു. 4K ഡോൾബി അറ്റ്മോസ് ദൃശ്യമികവോടെയാണ് വല്യേട്ടൻ്റെ വരവ്....

സൂക്ഷിക്കുക; സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ 100 റിയാൽ പിഴ

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ വൈകിയാൽ കാത്തിരിക്കുന്നത് വലിയ പിഴയാണ്. 100 റിയാലാണ് പിഴയിനത്തിൽ അടയ്ക്കേണ്ടി വരിക. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് പൊതുജനങ്ങളെ ഇക്കാര്യമറിയിച്ചത്. കാലാവധി...

വിവാദങ്ങള്‍ക്കിടെ ഒരേ ചടങ്ങിനെത്തി ധനുഷും നയന്‍താരയും; പരസ്പരം മുഖം കൊടുക്കാതെ താരങ്ങള്‍

നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്‌പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും...