ചരിത്ര വിക്ഷേപണം; റാഷിദ് റോവര്‍ യാത്ര ആരംഭിച്ചു

Date:

Share post:

യുഎഇയുടെ ദീർഘകാല ചാന്ദ്ര പര്യവേക്ഷണ പദ്ധതിക്ക് ചരിത്രപരമായ തുടക്കം കുറിക്കുന്ന റാഷിദ് റോവര്‍ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കേപ് കനാവറലിലെ വിക്ഷേപണ തറയില്‍ നിന്ന് സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റ് 163 ടൺ ത്രസ്റ്റ് ഉപയോഗിച്ച് റാഷിദ് റോവറിനെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു.

ജാപ്പനീസ് ചാന്ദ്ര പര്യവേക്ഷണ കമ്പനിയായ ഐസ്‌പേസ് നിർമ്മിച്ച ഹകുട്ടോ-ആർ മിഷൻ 1 ലാൻഡറിൽ അഞ്ച് മാസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് ശേഷം ഏപ്രില്‍ നാലിന് റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ദുഷ്കരമായ പദ്ധതിയാണെങ്കിലും ഏറെ പ്രതീക്ഷയാണുളളതെന്നും ആദ്യ ഘട്ടത്തിന്‍റെ വിജയത്തില്‍ ആവേശമെന്നും മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ ഡയറക്ടർ ജനറൽ സലേം അൽ മർറി മാധ്യമങ്ങളോട് പറഞ്ഞു.

യുഎസ് ബഹിരാകാശ സേനയുടെ കീഴിലുള്ള ലോഞ്ച് കോംപ്ലക്സ് 40 പാഡിൽ നിന്ന് യുഎഇ സമയം രാവിലെ 11.39 നാണ് റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. ഐസ്‌പേസിന്റെ ലാൻഡർ ലിഫ്റ്റ് ഓഫിന് 35 മിനിറ്റിനുശേഷം റോക്കറ്റിൽ നിന്ന് വേർപെടുത്തുകയും ചന്ദ്രനിലേക്കുള്ള ഏകാന്ത യാത്ര ആരംഭിക്കുകയും ചെയ്യ്തു.

ചന്ദ്രന്റെ വടക്ക് ഭാഗത്തുള്ള അറ്റ്‌ലസ് ഗർത്തത്തിലാണ് റാഷിദ് റോവർ ഇറക്കാൻ ഉദ്ദേശിക്കുന്നത്. വരുന്ന ഏപ്രിലോടെ നാല് വീലുകളും 10 കിലോ ഭാരവുമുള്ള റോവർ ചന്ദ്രനിലിറങ്ങും. ദൗത്യം വിജയിച്ചാൽ ചന്ദ്രോപരിതലത്തിൽ റോവർ ഇറക്കുന്ന നാലാമത്തെ രാജ്യമാകും യുഎഇ. യുഎഇ തദ്ദേശിയമായി നിര്‍മ്മിച്ചതാണ് റാഷിദ് റോവര്‍. ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം, ശിലകൾ, പൊടി, ചന്ദ്രന്റെ ഫോട്ടോ , ഇലക്ട്രോൺ കവചം തുടങ്ങിയ നിരവധി വിഷയങ്ങൾ റാഷിദ് റോവർ പഠന വിധേയമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം....

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...