ഗോളായി മാറാമായുന്ന അഞ്ചിലധികം നീക്കങ്ങൾ, പന്ത് പരമാവധി കൈവശം വയ്ക്കുകയും പാസുകളുമായി കളം നിറയുകയും ചെയ്ത പോർച്ചുഗൽ . പരമാവധി പൊരുതിയെങ്കിലും 42ാം മിനിറ്റിൽ നേടിയ ഒരേ ഒരു ഗോൾ മറികടക്കാൻ മൊറോക്കൊ പോർച്ചുഗലിനെ അനുവദിച്ചില്ല.
മറുപടിയില്ലാത്ത ഒരു ഗോൾ വിജയവുമായി
ക്രിസ്റ്റ്യാനോയുടെ പറങ്കിപ്പടയെ തളച്ച് ഈ ലോകകപ്പിലെ അട്ടിമറി വീരൻമാരായ മൊറൊക്കൊ സെമിയിലേക്ക്.
ലോകകപ്പ് സെമിയിൽ കടക്കുന്ന ആദ്യ ആഫ്രിക്കൻ ടീം എന്ന ചരിത്രമെഴുതിയാണ് മൊറോക്കോയുടെ മുന്നേറ്റം. പോർച്ചുഗൽ ആധിപത്യത്തെ ചങ്കൂറ്റം കൊണ്ട് മറികടന്നാണ് ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മൊറോക്കോ ലീഡെടുത്തത്.
പോർച്ചുഗലിന് പുറത്തേക്ക് വഴി തുറന്നത് യൂസഫ് എൻ നെസിറിയുടെ ഹെഡർ.
സ്വിറ്റ്സർലൻഡിനെതിരെ ഗോൾമഴ സൃഷ്ടിച്ച ടീമിലെ വില്യം കാർ വാലോയെ കരയ്ക്കിരുത്തി റൂബൻ നെവസുമായാണ് പോർച്ചുഗീസ് കളി തുടങ്ങിയത്. കളി കൈവിട്ടു പോകുമെന്ന ഘട്ടത്തിൽ രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാറായെ കളത്തിലിറക്കിയെങ്കിലും
പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെ തന്ത്രങ്ങൾ ഫലം കണ്ടില്ല. മഞ്ഞക്കാർഡ് വാങ്ങി വാലിദ് ഷെദീര പുറത്തുപോയതോടെ അവസാന മിനിറ്റുകളിൽ പത്ത് പേരുമായാണ് മൊറോക്കോ പോരാടിയത്.
പ്രീക്വാർട്ടറിൽ സപെയിനും മൊറോക്കോയുടെ ചൂടറിഞ്ഞിരുന്നു. സൂപ്പർ ടീമുകളെയും വമ്പൻ താരങ്ങളെയും വെല്ലുവിളിച്ചു കൊണ്ടാണ് ഖത്തറിൽ മൊറോക്കൊ മുന്നേറ്റം.
ഖത്തറിൽ നഷ്ടപ്പെടാൻ ഒന്നുമില്ലെന്നും തിരുത്താൻ ചരിത്രം ഇനിയുമുണ്ടന്നും മൊറോക്കോയ്ക്ക് നന്നായറിയാം.
അതുകൊണ്ട് തന്നെ സെമിയിലും മൊറാക്കൊയെ എതിരാളികൾ കരുതിയിരിക്കേണ്ടിവരും.