ഉദ്വേഗഭരിതമായൊരു മത്സരത്തിൻ്റെ അവസാനം നെതര്‍ലന്‍ഡ്സിനെ തകര്‍ത്ത് അര്‍ജൻ്റീന സെമിയില്‍ പ്രവേശിച്ചു. എമിലിയാനോ മാര്‍ട്ടിനസ് എന്ന അര്‍ജൻ്റീനന്‍ ഗോള്‍ കീപ്പര്‍ നെതര്‍ലന്‍ഡ്സിൻ്റെ ആദ്യ രണ്ട് കിക്കുകളും പെനാൽറ്റി ഷൂട്ട്ഔട്ടിൽ തടുക്കുകയായിരുന്നു. അതായിരുന്നു കളിയിലെ അതിനിര്‍ണായക നിമിഷം.
ഇഞ്ച്വറി ടൈമില്‍ രണ്ടാം ഗോള്‍ നേടി നെതര്‍ലന്‍ഡ്സ് സമനില പിടിച്ചതിനാൽ നല്കിയ എക്സ്ട്രാ ടൈമില്‍ രണ്ട് ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ട് ഔട്ടിലേക്ക് കടക്കുകയായിരുന്നു.
ഇഞ്ച്വറി സമയത്ത് കിട്ടിയ ഫ്രീ കിക്ക് മുതലാക്കിയായിരുന്നു നെതര്‍ലന്‍ഡ്സിൻ്റെ രണ്ടാമത്തെ ഗോള്‍. 2-1ന് മുന്നിട്ടുനിന്ന അര്‍ജൻ്റീന സെമിയിലേക്ക് കടക്കുമെന്ന് ഉറപ്പിച്ച സമയത്തായിരുന്നു ഡച്ച് ഗോള്‍ ഞെട്ടലായത്.
നെതര്‍ലന്‍ഡ്സും അര്‍ജൻ്റീനയും തമ്മിലുള്ള ആറാമത്തെ ലോകകപ്പ് മത്സരമാണിത്.2014ലെ സെമിഫൈനലിലാണ് അവസാനമായി ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്.