സുസ്ഥിരതാ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ; ദേശീയ കെട്ടിട നിയന്ത്രണ നയത്തിന് അംഗീകാരം

Date:

Share post:

സുസ്ഥിരതാ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ. ഇതിന്‍റെ ഭാഗമായി ദേശീയ കെട്ടിട നിയന്ത്രണ നയത്തിന് അംഗീകാരം നല്‍കി യുഎഇ ക്യാബിനറ്റ്. രാജ്യത്തെ വിഭവങ്ങൾ സംരക്ഷിക്കുന്നതിനും, കാർബൺ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമായി കെട്ടിടങ്ങൾ, റോഡുകൾ, വീടുകൾ തുടങ്ങി നിര്‍മ്മിതികൾക്കാണ് പുതിയ സുസ്ഥിരതാ മാനദണ്ഡങ്ങൾ അവതരിപ്പിച്ചത്.

രാജ്യവ്യാപക പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദിന്റെ നേതൃത്വത്തിൽ ഞായറാഴ്ച അജ്മാനിലെ അൽ സോറ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലായിരുന്നു യോഗം.

2050ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം പൂജ്യമാക്കുന്നതിനുള്ള പാതയിലേക്ക് സര്‍ക്കാര്‍ നീക്കങ്ങൾ മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു പരിശ്രമം.
കെട്ടിടങ്ങളുടെയും വീടുകളുടെയും ഊർജാവശ്യം 25 ശതമാനം വെട്ടിക്കുറയ്ക്കാനും ജല ഉപഭോഗം 16 ശതമാനം കുറയ്ക്കാനുമുള്ള പദ്ധതികളും തയ്യാറാക്കി. റോഡുകളുടെ നിർമ്മാണത്തിന് ആവശ്യമായ ഊർജ്ജത്തിന്റെയും വസ്തുക്കളുടെയും അളവ് 45 ശതമാനം കുറയ്ക്കാനും തീരുമാനമായി.

ശൈത്യകാല ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും യുഎഇ ക്യാബിനറ്റിന്‍റെ തീരുമാനം. ക്യാമ്പൈന്‍ ആരംഭിച്ചതായും , വെളുത്ത മണൽ നിറഞ്ഞ അജ്മാൻ, ചെങ്കോട്ട, മസ്ഫൗട്ട് പർവതനിരകൾ, മനാമയുടെ താഴ്വരകൾ എന്നിവയാണ് പ്രചാരണത്തിന്റെ ആരംഭ മേഖലകളെന്നും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്ററില്‍ കുറിച്ചു. എമിമേറ്റിനെ ക്ലീന്‍ സിറ്റിയായി നിലനിര്‍ത്തുന്ന പദ്ധതികൾ തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...