ഇ-റുപ്പി നാളെ മുതൽ: എങ്ങനെയാണ് ഇടപാടുകൾ നടത്തേണ്ടത്?

Date:

Share post:

പൊതുജനങ്ങൾക്കായി റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ (ഇ–റുപ്പീ റീട്ടെയ്ൽ) പരീക്ഷണ ഇടപാട് കൊച്ചിയടക്കം 13 നഗരങ്ങളിൽ വരുന്നു. ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ ഡിസംബർ 1 നാളെ നടക്കും. പിന്നീട് കൊച്ചി, അഹമ്മദാബാദ്, ഗാങ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ലക്നൗ, പട്ന, ഷിംല എന്നീ നഗരങ്ങളിലും പരീക്ഷിക്കും. അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ സൂക്ഷിക്കാവുന്ന ഡിജിറ്റൽ കറൻസിയാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ ഇ–രൂപ.

നാളത്തെ പരീക്ഷണ ഇടപാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി ബാങ്ക് എന്നീ ബാങ്കുകളാണ് നടത്തുക. പിന്നീട് ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, കോട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളും ഇതിൻ്റെ ഭാഗമാകും. ബാങ്കുകൾ തമ്മിൽ ഇടപാടുകൾക്കായി ഇ–റുപ്പി ഹോൾസെയിൽ ഇടപാടുകളുടെ പരീക്ഷണം ഈ മാസം തുടക്കത്തിൽ വിജയകരമായിരുന്നു.

ഡിജിറ്റൽ കറൻസി വന്നാൽ പ്രിൻ്റഡ് നോട്ടുകൾ നിർത്തില്ല. അച്ചടിച്ച കറൻസി കൈമാറുന്നതുപോലെ തന്നെ ഇടനിലക്കാരനില്ലാതെയുള്ള ഇടപാടായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരാാൾക്ക് അച്ചടിച്ച കറൻസി ഉപയോഗിച്ച് കടയിൽ നിന്ന് സാധനം വാങ്ങാം. അതുപോലെ തന്നെ ബാങ്ക് അക്കൗണ്ടില്ലാതെ ആർക്കും ഡിജിറ്റൽ ടോക്കൺ വിനിമയം ചെയ്യാം. ഇ–റുപ്പീ സൂക്ഷിക്കുന്നത് ഫോണിലെ നിശ്ചിത വാലറ്റിലായിരിക്കും.

ഗുണങ്ങൾ

അക്കൗണ്ടിലുള്ള പണത്തിൻ്റെ ഡിജിറ്റൽ രൂപമെന്നതിനേക്കാൾ സ്വന്തമായി മൂല്യമുണ്ട് ഇ–റുപ്പിക്ക്.
ചെറിയ തുകയെങ്കിൽ ഇതേ കാര്യം ഇ–റുപ്പി വഴി നിറവേറ്റാം.

ഇ–റുപ്പി ഇടപാട് എങ്ങനെയാണ്?

പ്രാബല്യത്തിലുള്ള കറൻസി, നാണയം എന്നിവയുടെ അതേ മൂല്യമുള്ള ഡിജിറ്റൽ ടോക്കണുകൾ റിസർവ് ബാങ്ക് പുറത്തിറക്കും.
പ്രിൻ്റഡ് കറൻസി ബാങ്കിൽ നിന്ന് ലഭിക്കുന്നതുപോലെ ഇതും ബാങ്കുകൾ വഴിയാണ് ജനങ്ങളിലേക്ക് എത്തുന്നത്.
ഉപയോക്താവിന് ഫോണിലെ പ്രത്യേക ഇ–റുപ്പി ഡിജിറ്റൽ വാലറ്റിൽ ഈ ടോക്കണുകൾ സൂക്ഷിക്കാം.
വ്യക്തികൾ തമ്മിലും കടകളിലും ഇതുപയോഗിച്ച് പണമിടപാട് നടത്താം. കടയിലെ ക്യുആർ കോ‍ഡ് സ്കാൻ ചെയ്താൽ പണമടയ്ക്കാം.
അച്ചടിച്ച കറൻസിക്ക് പലിശയില്ലെന്നതുപോലെ ഇതിനും പലിശയുണ്ടാകില്ല.

എന്താണ് ഇ–റുപ്പി?

അച്ചടിച്ച നോട്ടിനു പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടു നടക്കാവുന്ന ഒരു ഡിജിറ്റൽ കറൻസിയാണിത്

യുപിഐ അടക്കമുള്ള ഡിജിറ്റൽ പേയ്മെൻ്റിൽ പണം ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേക്കാണ് പോകുന്നത്. എന്നാൽ ഇ-റുപ്പി കൈമാറുമ്പോൾ ബാങ്കുകൾ തമ്മിലുള്ള കൈമാറ്റമില്ല. സെൻട്രൽ ബാങ്ക് ആയ ആർബിഐ ആണ് ഇടനില. ഒരു ഇ–റുപ്പി വാലറ്റിൽ നിന്ന് മറ്റൊരു വാലറ്റിലേക്കായിരിക്കും കൈമാറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...