ബ്രസീലും പോർച്ചുഗലും പ്രീ ക്വാർട്ടറിൽ

Date:

Share post:

പോര്‍ച്ചുഗലും ബ്രസീലും ഖത്തർ ലോകകപ്പ് ഫുട്‌ബോളിൻ്റെ പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ചു. സ്വിറ്റ്സർലൻഡിനെ 1–0ന് തോൽപിച്ച് ബ്രസീലും ഉറുഗ്വായെ 2–0ന് തോൽപിച്ച് പോർച്ചുഗലും പ്രീക്വാർട്ടറിൽ കടന്നു.

ഉറുഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗൽ പരാജയപ്പെടുത്തിയത്. കാസെമിറോ ബ്രസീലിനായി വിജയഗോള്‍ നേടിയപ്പോൾ പോര്‍ച്ചുഗലിൻ്റെ രണ്ട് ഗോളുകളും നേടിയത് ബ്രൂണോ ഫെര്‍ണാണ്ടസായിരുന്നു.

മറ്റൊരു മത്സരത്തില്‍ ഘാന 3–2നു ദക്ഷിണ കൊറിയയെ തോൽപിച്ചു. ഘാനയ്ക്കുവേണ്ടി മുഹമ്മദ് കുഡുസ് ഇരട്ടഗോള്‍ നേടിയപ്പോൾ മുഹമ്മദ് സാലിസു ആദ്യഗോള്‍ നേടി. കൊറിയയുടെ രണ്ട് ആശ്വാസ ​ഗോളുകളും നേടിയത് ചോ ഗ്യു-സങ് ആയിരുന്നു. ഇതോടെ ഘാനയുടെ പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമായി

കാമറൂണും സെർബിയയും 3 ഗോൾ വീതമടിച്ച് സമനില പാലിച്ചു.കാമറൂണിനായി ജീൻ കാസ്റ്റലെറ്റോ, വിൻസന്റ് അബൂബക്കർ, എറിക് മാക്സിം മോട്ടിങ് എന്നിവർ സ്കോർ ചെയ്തപ്പോൾ സെർബിയയുടെ ഗോളുകൾ സ്ട്രഹിന്യ പാവ‌്‌ലോവിച്ച്,
സെർഗെ മിലിൻകോവിച്ച്–സാവിച്ച്, അലക്സാണ്ടർ മിട്രോവിച്ച് എന്നിവരാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവും’; ചേലക്കരയിൽ വോട്ട് രേഖപ്പെടുത്തി ലാൽ ജോസ്

കൂടുതൽ കാലം ഭരിക്കുമ്പോൾ കൂടുതൽ പരാതികളുണ്ടാവുമെന്നും ഒരു പരാതിയുമില്ലാതെ ഭരിക്കാൻ പറ്റുമോ എന്നും സംവിധായകൻ ലാൽ ജോസ്. ചേലക്കരയിൽ ഇനിയും വികസനം വേണമെന്നും അദ്ദേഹം...

യുഎഇ​യി​ൽ പ​രി​ശീ​ല​ന വി​മാ​നം ത​ക​ർ​ന്നു​വീ​ണ്​ പൈ​ല​റ്റ്​ മ​രി​ച്ചു; ട്രെ​യി​നി​യെ കാ​ണാ​താ​യി

യുഎഇയിൽ പരിശീലന വിമാനം തകർന്നു വീണ് പൈലറ്റ് മരിച്ചു. ഫുജൈറ കടൽത്തീരത്ത് നിന്ന് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതായി യുഎഇ ജനറൽ അതോറിറ്റി ഓഫ് സിവിൽ...

കുതിച്ചുയർന്ന് ദുബായ് സാലിക്ക്; 9 മാസത്തിനുള്ളിലെ ലാഭം 822 ദശലക്ഷം ദിർഹം

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനിക്ക് വർഷത്തിൻ്റെ മൂന്നാം പാദത്തിലുണ്ടായത് 822 ദശലക്ഷം ദിർഹമാണെന്ന് റിപ്പോർട്ട്. 2024ലെ ആദ്യ ഒമ്പത് മാസങ്ങളിൽ കമ്പനി 355.6...

ഗതാഗതക്കുരുക്ക് കുറയ്ക്കാൻ മികച്ച മാർ​ഗം; ഫ്ലെക്സിബിൾ ജോലിസമയം പ്രോത്സാഹിപ്പിച്ച് ദുബായ്

ദുബായിലെ​ ഗതാ​ഗതക്കുരുക്ക് കുറയ്ക്കാൻ പുതിയ തീരുമാനവുമായി അധികൃതർ. ജീവനക്കാർക്ക് അനുയോജ്യമായ ജോലി സമയമോ (ഫ്ലെക്സിബിൾ) വിദൂര ജോലിയോ (റിമോട്ട് വർക്ക്) നൽകിയാൽ തിരക്കേറിയ സമയത്തെ...