സൗദിയില്‍ തടവില്‍ കഴിയുന്നവര്‍ക്ക് ഭരണാധികാരി സല്മാന് രാജാവ് അനുവദിക്കുന്ന പൊതുമാപ്പിന്റെ വ്യവസ്ഥകൾ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 36 ഇനം കുറ്റകൃത്യങ്ങളില്‍ പെടാത്ത തടവുകാര്‍ക്ക് ഇക്കൊല്ലം മോചനനത്തിന് അര്‍ഹതയുണ്ടാകുമെന്ന് അഭ്യന്തരമന്ത്രാലയം അറിയിച്ചു.
സൗദിയിലെ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷം തോറും നല്‍കിവരുന്ന ജീവകാരുണ്യത്തിന്റെ ഭാഗമായാണ് പൊതുമാപ്പ്. കൊലപാതകം, ബലാത്സംഗം. ലൈംഗിക കുറ്റകൃത്യങ്ങൾ, ദൈവനിന്ദ, തീവ്രവാദം, ദേശസുരക്ഷാ ലംഘനം, മയക്കുമരുന്ന് കടത്ത്, വികലാംഗരേയും കുട്ടികളേയും ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ തടവില്‍ കഴിയുന്നവര്‍ക്ക് പൊതുമാപ്പ് ലഭ്യമാകില്ല.
പരമാവധി രണ്ട് വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടവര്‍, ശിക്ഷയുടെ നാലില്‍ ഒന്ന് കാലാവധി പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാം.