കുവൈത്തിലെ പ്രവാസികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ മുന്നിലെന്ന് കണക്കുകൾ. രാജ്യത്തെ 29.5 ലക്ഷം വിദേശികളില്‍ പത്ത് ലക്ഷത്തിലേറെപ്പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മാലയാളികളെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
സിവില്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച 44. 64 ലക്ഷമാണ് കുവൈത്തിലെ ആകെ ജനസംഖ്യ. ഇതില്‍ 15 ലക്ഷം പേരാണ് സ്വദേശികളായുളളത്. 35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളും എന്ന നിലയിലാണ് ജനസംഖ്യ അനുപാതം. കോവിഡ് കാലത്ത് കുവൈത്തിലേക്കുളള കുടിയേറ്റത്തല്‍ കുറവ് വന്നെന്നും സ്വദേശി ജനസംഖ്യയില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായെന്നും കണക്കുകൾ പറയുന്നു.
കുവൈത്തില്‍ സ്വദേശികളേക്കാൾ കൂടുതല്‍ വിദേശികൾ താമസിക്കുന്നത് സാമ്പത്തിക അസ്ഥിരതയ്ക്കും സാമൂഹ്യ സുരക്ഷയ്ക്കും വെല്ലുവിളിയാണെന്ന നിഗമനത്തില്‍ ശ്കതമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതൊടെ ജനസംഖ്യാ സംന്തുലനാവസ്ഥ നിലനിര്‍ത്താന്‍ കര്‍ശനമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. സന്ദര്‍ശക- താമസ വിസകൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും അനധികൃത താമസക്കാരെ കണ്ടെത്തി നാടുകടത്തുകയും ചെയ്തിരുന്നു.