അപരിചിതയായ അമേരിക്കന്‍ വനിതയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത് നൂറ് കണക്കിന് എമിറാത്തി പൗരന്‍മാര്‍. കഴിഞ്ഞ ദിവസം അബുദാബിയില്‍ മരിച്ച 93 വയസ്സുളള വയോധിക ലൂയിസ് ജെയ്ൻ മിച്ചലിന്‍റെ സംസ്കാര ചടങ്ങാണ് എമിറാത്തി ജനസമൂഹത്തിന്‍റെ ആദര്‍ശത്തിന്‍റെ പ്രതീകമായത്. ഒരുമകന്‍ മാത്രമാണ് മരിച്ച മിച്ചലിന് ബന്ധുവായി ഉണ്ടായിരുന്നത്. എന്നാല്‍ തങ്ങളുടെ ബന്ധുവായിക്കണ്ട് ആയിരത്തിലധികം എമിറാത്തികൾ മിച്ചലിനെ യാത്രായാക്കാന്‍ എത്തുകയായിരുന്നു.
മിച്ചലിന്‍റെ മരണത്തെപ്പറ്റിയും ദു:ഖിക്കുന്നവരിൽ പലരും തികച്ചും അപരിചിതരാണെന്നെന്നും ബ്ലോഗർ മജീദ് അലാർമി എന്നയാൾ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംസ്കാരത്തന് എമിറാത്തി പൗരമാരെത്തിയത്. “സ്ത്രീ ഇസ്ലാം മതം സ്വീകരിച്ചു. അവളുടെ ശവസംസ്‌കാരം എന്റെ അച്ഛനെയും അമ്മയെയും അടക്കം ചെയ്ത അതേ ശ്മശാനത്തിൽ, പള്ളിയോട് ചേർന്ന് ” എന്നാണ് അലാര്‍മി കുറിച്ചത്.
ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിൻ സായിദ് മജീദ് അലാർമി ട്വിറ്റ് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ഷെയര്‍ ചെയ്തിരുന്നു. അപരിചിതയായ ഒരാൾക്കുവേണ്ടി പ്രാര്‍ത്ഥന നടത്താന്‍ തയ്യാറാകുന്നത് രാജ്യത്തിന്‍റെ നേരായ സഹവര്‍ത്തിത്വത്തിന്റേയും ഇസ്ളിമിക െഎക്യത്തിന്‍റേയും പ്രതീകമാണെന്ന് ശൈഖ് സെയ്ഫ് ബിന്‍ സായിദ് പറഞ്ഞു.
ഇസ്ലാമിൽ, ഒരു വ്യക്തിയുടെ ശവസംസ്കാര ചടങ്ങിൽ 40 പേർ പങ്കെടുക്കുകയും ആ വ്യക്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്താൽ അവരുടെ പാപങ്ങൾ തുടച്ചുനീക്കപ്പെടുമെന്ന് പറയുന്നു. അവൾ ചെയ്ത നല്ല പ്രവര്‍ത്തികൾ എത്രമാത്രമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂവെന്നും അല്ലാഹു അവൾക്ക് സ്വർഗം നൽകട്ടെയെന്നും ശൈഖ് സെയ്ഫ് ബിന്‍ സായിദ് കൂട്ടിച്ചേര്‍ത്തു.