പ്രധാന റോഡുകളുടെ വശങ്ങളിൽ ക്രമരഹിതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റാസൽഖൈമ പോലീസ്. ഇത്തരം പ്രവണതകൾ വാഹനാപകടങ്ങൾക്ക് ഇടയാക്കുമെന്നും ഗതാഗതം തടസ്സത്തിന് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി.
ക്യാമ്പൈന്‍റെ ഭാഗമായി വാഹനമോടിക്കുന്നവരോട് വേഗത കുറയ്ക്കണമെന്നും , ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശിച്ചു. പാതയോരങ്ങളിൽ പാർക്കിംഗ്, അല്ലെങ്കിൽ വാഹനങ്ങൾക്ക് പിന്നിൽ തെറ്റായി പാർക്ക് ചെയ്യൽ, ട്രാഫിക് പെരുമാറ്റങ്ങൾ എന്നിവയ്ക്കും താക്കീത് നല്‍കി. ക്രമരഹിതമായ പാർക്കിംങ്ങുകൾക്ക് പിഴ ഈടാക്കുമെന്നും വ്യക്തമാക്കി.
ആർട്ടിക്കിൾ നമ്പർ 62 ലെ ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് റോഡ് ജംഗ്ഷനുകളിൽ വാഹനങ്ങൾ നിർത്തുന്നതിന് നിരോധനമുണ്ട്. ആർട്ടിക്കിൾ നമ്പർ 70 അനുസരിച്ച് ട്രാഫിക് അടയാളങ്ങളും നിർദ്ദേശങ്ങളും പാലിക്കാത്തവരില്‍ നിന്ന് 500 ദിര്‍ഹം പിഴയും ഈടാക്കുമെന്ന് റാസൽഖൈമ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ അഹമ്മദ് സയീദ് അൽ നഖ്ബി അറിയിച്ചു.