ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
രാജസ്ഥാനിലെ ഉദയ്പുരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിൾസ് റിസോർട്ടിൽ വെച്ചായിരുന്നു വിവാഹം. വിവാഹത്തിൻ്റെ ചിത്രങ്ങൾ സിന്ധു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടില്ല. എന്നാൽ കേന്ദ്ര സാംസ്കാരിക- ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ചടങ്ങിൻ്റെ ചിത്രം പങ്കുവെച്ച് നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ഇതോടെ വിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.
ഹൈദരാബാദിൽ നിന്നുള്ള ഐ.ടി പ്രൊഫഷണലായ വെങ്കടദത്ത സായി നിലവിൽ പോസിഡെക്‌സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്. ഒരു മാസം മുൻപാണ് ഇരുവരുടെയും വിവാഹം തീരുമാനിച്ചത്. ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായുള്ള ബന്ധമാണ്.