യുഎഇയിൽ സ്വർണവിലയിൽ ഇന്നും നേരിയ ഇടിവ്. ആഴ്‌ചയിലെ ആദ്യ വ്യാപാര ദിനമായ ഇന്ന് വിപണി തുറന്നപ്പോൾ സ്വർണ വില കുറയുകയായിരുന്നു. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 318 ദിർഹമായാണ് കുറഞ്ഞത്.
വാരാന്ത്യത്തിൽ വിപണികൾ അവസാനിക്കുമ്പോൾ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 318.25 ദിർഹമായിരുന്നതാണ് ഇന്ന് കുറഞ്ഞത്. നിലവിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 294.5 ദിർഹം, 21 കാരറ്റിന് 285 ദിർഹം, 18 കാരറ്റിന് 244.25 ദിർഹം എന്നിങ്ങനെയാണ് വില.
ആഗോളതലത്തിൽ ഇന്ന് രാവിലെ സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.12 ശതമാനം ഉയർന്ന് 2,626.32 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.