ഹർമൻപ്രീത് സിങ്ങിനും പ്രവീൺ കുമാറിനും ഖേൽരത്നയ്ക്ക് ശുപാർശ

Date:

Share post:

ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനും പാര അത്ലീറ്റ് പ്രവീൺ കുമാറിനും മേജർ ധ്യാൻ ചന്ദ് ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ. പാരിസ് ഒളിംപിക്സിലെ മെഡൽ നേട്ടമാണ് ഇരുവരെയും പുരസ്കാരത്തിന് ശുപാർശ ചെയ്യുന്നതിലേയ്ക്ക് എത്തിച്ചത്.

ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിനെ നയിച്ചത് ഹർമൻപ്രീത് സിങ്ങായിരുന്നു. പാരിസ് പാരാലിംപിക്സിൽ ടി64 പുരുഷ ഹൈജംപിൽ സ്വർണം നേടിയ താരമാണ് പ്രവീൺ കുമാർ. അതേസമയം, പാരിസിൽ ഇരട്ട മെഡലുകൾ നേടിയ ഷൂട്ടിങ് താരം മനു ഭാകറിന്റെ പേര് പട്ടികയിൽ ഇല്ല. മനു പുരസ്‌കാരത്തിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്.

സുപ്രീം കോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യൻ നേതൃത്വം നൽകുന്ന 12 അംഗ സിലക്ഷൻ കമ്മിറ്റിയാണ് പുരസ്‌കാരത്തിനായി താരങ്ങളെ ശുപാർശ ചെയ്ത‌ത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...

20 വർഷത്തെ പ്രവാസ ജീവിതത്തിന് അവസാനം; ഹൃദയാഘാതത്തേത്തുടർന്ന് വടകര സ്വദേശി ബഹ്‌റൈനിൽ മരണപ്പെട്ടു

ഹൃദയാഘാതത്തെത്തുടർന്ന് വടകര സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു. തിരുവള്ളൂർ സ്വദേശി നാറാണത്ത് അബ്‌ദുന്നാസർ ആണ് മരിച്ചത്. 20 വർഷമായി ബഹ്റൈനിൽ ജോലി ചെയ്തുവരികയായിരുന്നു അബ്‌ദുൾനാസർ. കഴിഞ്ഞ ദിവസം...