ഇന്ത്യ – കുവൈത്ത് ബന്ധം കൂടുതൽ ശക്തിപ്രാപിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്ര പങ്കാളിത്തം ഉയർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.
പ്രതിരോധം, കായികം, സാംസ്കാരികം, സൗരോർജം എന്നീ നാല് മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പിട്ടു. വ്യാപാരം, നിക്ഷേപം, ഊർജം, പ്രതിരോധം എന്നീ മേഖലകളിലെ ബന്ധവും ഉഭയകക്ഷി സഹകരണവും കൂടുതൽ മെച്ചപ്പെടുത്തും.
ഫാർമസ്യൂട്ടിക്കൽസ്, ഐടി, ഫിൻടെക്, ഇൻഫ്രാസ്ട്രക്‌ചർ, സെക്യൂരിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു.