സൗദി അറേബ്യയിൽ പ്രാദേശിക വിറകുകളും ഉല്പന്നങ്ങളും ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്മെൻ്റാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യം കടുത്ത ശൈത്യത്തിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് നടപടി.
പ്രാദേശികമായി നട്ടുവളർത്തുന്ന മരങ്ങളും ചെടികളും വിറകിന് ഉപയോഗിക്കുന്നതാണ് നിരോധിച്ചത്. ഇത്തരം ഉല്പന്നങ്ങൾ ഉപയോഗിക്കുന്നത് കടുത്ത പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ രാജ്യത്തെ വിറകിന്റെ ആവശ്യകത മുൻനിർത്തി വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത് വിറക് വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
തദ്ദേശിയ വിറക് ഉത്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ സൂക്ഷിക്കുകയോ ചെയ്‌താൽ ഒരു ക്യൂപിക് മീറ്ററിന് 10,000 റിയാൽ എന്ന തോതിലാണ് പിഴ ചുമത്തുക. ഇവ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ പിഴ 20,000 റിയാലായി പിഴ ഉയരുകയും ചെയ്യും.