അബുദാബിയിൽ വെച്ച് മരണപ്പെടുന്ന പ്രവാസിയുടെ മരണാനന്തര നടപടികളുടെ ചെലവ് സർക്കാർ വഹിക്കും

Date:

Share post:

അബുദാബിയിൽ വെച്ച് മരണപ്പെടുന്ന പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവ് ഇനി മുതൽ അബുദാബി സർക്കാർ ഏറ്റെടുക്കും. അബുദാബിയിൽ താമസവിസയുള്ള പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. മരണ സർട്ടിഫിക്കറ്റ്, എംബാമിങ് ചെലവുകളും സർക്കാർ വഹിക്കും.

അബുദാബിയിലെ യുഎഇ സ്വദേശികൾക്കായി നടപ്പാക്കിയ സനദ്കോം എന്ന പദ്ധതിയുടെയാണ് ആനുകൂല്യം പ്രവാസികൾക്കും ലഭ്യമാക്കുക. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള സഹായം സനദ്കോം പദ്ധതിയിലൂടെ ലഭിക്കും. മരണം റിപ്പോർട്ട് ചെയ്‌താൽ തുടർ നടപടികൾക്കായി സനദ്കോം പദ്ധതിയിൽ നിന്ന് സർക്കാർ പ്രതിനിധിയെ നിയോഗിക്കും. അതിനാൽ ഏകീകൃത സംവിധാനത്തിലൂടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാനും സാധിക്കും.

മരണസർട്ടിഫിക്കറ്റ്, എംബാമിങ് തുടങ്ങിയവക്ക് വേണ്ടി വരുന്ന ചെലവുകൾ മഅൻ എന്ന സോഷ്യൽ കോൺട്രിബ്യൂഷൻ അതോറിറ്റി ഏറ്റെടുക്കും. ആംബുലൻസ് മുതൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വരെയുള്ള മുഴുവൻ നടപടികൾക്കും സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

43 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിൽ; നരേന്ദ്രമോദി നാളെ കുവൈത്ത് സന്ദർശിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കുവൈത്ത് സന്ദർശിക്കും. 43 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത് എന്ന പ്രത്യേകത കൂടി മോദിയുടെ...

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പുതുവർഷത്തിൽ പൊതുഅവധി പ്രഖ്യാപിച്ചു

പുതുവർഷത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് പൊതു അവധി പ്രഖ്യാപിച്ചു. 2025 ജനുവരി 1-ന് സർക്കാർ ജീവനക്കാർക്ക് പൊതു അവധിയായിരിക്കുമെന്ന് യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ...

എം.ടി വാസുദേവന്‍ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

സാഹിത്യകാരൻ എം.ടി വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ അദ്ദേഹം. ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. വാർധക്യസഹജമായ...

26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ കുവൈത്തിൽ തിരിതെളിയും

26-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കമാകും. ഡിസംബർ 21 മുതൽ 2025 ജനുവരി മൂന്ന് വരെയാണ് ടൂർണമെന്റ് നടത്തപ്പെടുക. ടൂർണമെന്റിൽ...